ഏറ്റവും കൂടുതൽ ഓർഡർ ചെയ്യുന്ന വിഭവം; യുവത്വം ഈ ട്രെൻഡിന് പുറകെയോ?

content-mm-mo-web-stories-pachakam-2024 content-mm-mo-web-stories content-mm-mo-web-stories-pachakam most-trending-food-among-youth fvf4t3i2iprn4bcm7rv3uhn7d lnutj6q24svp05bvkcu5d8ssi

ലോകത്ത് എവിടെപ്പോയാലും എല്ലാവര്‍ക്കും അറിയാവുന്നതും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ ചില വിഭവങ്ങളുണ്ട്.

സ്വിഗ്ഗി, സോമാറ്റോ പോലുള്ള ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെടുന്നതും ഇവയൊക്കെത്തന്നെയാണ്.

പീ‍‍ത്‍‍സ

പീ‍‍ത്‍‍സ വെല്ലാന്‍ യൂത്തന്മാരുടെ ഇടയില്‍ മറ്റൊരു ഭക്ഷണമില്ല. ഇറ്റലിയില്‍ നിന്നുവന്ന്, ലോകമെങ്ങും ജനപ്രിയമായി മാറിയ പീ‍‍ത്‍‍സ ഒത്തുചേരലുകള്‍ക്കും പാര്‍ട്ടികള്‍ക്കുമെല്ലാം ഒഴിച്ചുകൂടാനാവാത്തതാണ്

ബര്‍ഗര്‍

ഇരുവശത്തും ബണ്‍ വച്ച്, നടുവില്‍ രുചികരമായ പാറ്റിയും ലെറ്റ്യൂസും ചീസ് സ്ലൈസുമൊക്കെ വച്ച ബര്‍ഗര്‍, കഴിക്കുമ്പോള്‍ നല്ല ക്രീമി മയോണൈസ് അരികിലൂടെ ഒഴുകി വരും.

ഫ്രൈഡ് ചിക്കന്‍

ചിക്കന്‍റെ കാലും ബ്രസ്റ്റും വിംഗ്സുമെല്ലാം ഫ്രൈ ചെയ്ത് ഉണ്ടാക്കുന്ന ബക്കറ്റുകള്‍ വീക്കെന്‍ഡില്‍ ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്ന ശീലം, ടീനേജ് പ്രായം മുതല്‍ക്കുള്ള മലയാളി യുവതയ്ക്കിടയില്‍ കൂടി വരികയാണ്.

നൂഡില്‍സ്

നൂഡില്‍സിനുമ യുവാക്കള്‍ക്കിടയില്‍ വളരെയേറെ പ്രിയമുണ്ട്. ചിക്കന്‍, വെജിറ്റബിള്‍സ്, എഗ്ഗ്, ബീഫ്, മഷ്രൂം എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത വെറൈറ്റികള്‍ ന്യൂഡില്‍സിനുമുണ്ട്.

ബിരിയാണി

എത്ര ന്യൂജെന്‍ ഭക്ഷണസാധനങ്ങള്‍ വന്നാലും ബിരിയാണിയുടെ സ്ഥാനം കീഴടക്കാന്‍ ആര്‍ക്കും പറ്റില്ല. ചിക്കനും ബീഫും മുട്ടയും വെജിറ്റബിള്‍സുമെല്ലാമിട്ട് ബിരിയാണി ഉണ്ടാക്കാം.