അടുക്കളയിൽ മാത്രമല്ല, മുടിയുടെ തിളക്കത്തിനും വിനാഗിരി;

kitchen-tips-and-hacks-cooking-with-vinegar content-mm-mo-web-stories-pachakam-2024 content-mm-mo-web-stories content-mm-mo-web-stories-pachakam 679m5fs2320nevvm46g5a36ml3 5lk3ckpj59oll93ndbqrhm27kn

സ്റ്റെയിൻലെസ് സ്റ്റീൽ ഉപകരണങ്ങളും പ്രതലങ്ങളും വൃത്തിയാക്കാനും തിളങ്ങാനും വിനാഗിരി സഹായിക്കും. തുല്യ അളവിൽ വെള്ളവും വിനാഗിരിയും കലർത്തിയ ലായനി ഉണ്ടാക്കാം.

Image Credit: Canva

ഒരു ബൗൾ വിനാഗിരി മൈക്രോവേവിൽ ഏതാനും മിനിറ്റ് ചൂടാക്കുക. തുടർന്ന് അത് ഉപയോഗിച്ച് മൈക്രോവേവിന് ഉൾവശവും അതിൽ ഉപയോഗിക്കുന്ന പാത്രങ്ങളും വൃത്തിയാക്കാം.

Image Credit: Canva

നേർപ്പിച്ച വിനാഗിരി പഴങ്ങളും പച്ചക്കറികളും കഴുകാനും കീടനാശിനികളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും ഉപയോഗിക്കാം.

Image Credit: Canva

വിനാഗിരിയും ബേക്കിങ് സോഡയും സംയോജിപ്പിച്ച് ഒഴിക്കുന്നത് സിങ്കിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും തടസ്സമുണ്ടെങ്കിൽ അത് മാറ്റാനും സഹായിക്കും.

Image Credit: Canva

പ്രാണികളുടെ കടിയേറ്റാൽ വിനാഗിരി പുരട്ടുന്നത് ചൊറിച്ചിലും വീക്കവും കുറയ്ക്കാൻ സഹായിക്കും.

Image Credit: Canva

തുണി കഴുകുമ്പോൾ മൃദുത്വം ലഭിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രകൃതിദത്ത ഫാബ്രിക് സോഫ്‌റ്റനറായി വിനാഗിരി ഉപയോഗിക്കാവുന്നതാണ്.

Image Credit: Canva

വസ്ത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറ നീക്കാനായി, അത് കഴുകുന്നതിന് മുമ്പ് കുറച്ച് വിനാഗിരി ആ പാടുകളിൽ മൃദുവായി പുരട്ടുക.

Image Credit: Canva