ഇതില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അവ ഒരു പരിധിക്കപ്പുറം കഴിക്കുന്നത് ശരീര സ്രവങ്ങളിലെ പൊട്ടാസ്യത്തിൻ്റെ അളവ് വർദ്ധിപ്പിക്കുകയും അതുവഴി പ്രമേഹം, വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം
ഡ്രൈ ഫ്രൂട്ട്‌സിലെ ഉയർന്ന നാരിന്റെ അംശം ദഹനപ്രശ്നങ്ങള്‍ ഉണ്ടാകാനും കാരണമാകുന്നു. ഉയര്‍ന്ന അളവില്‍ കലോറി അടങ്ങിയിട്ടുണ്ട്. അമിതമായി കഴിക്കുമ്പോള്‍, ഭാരം കുറയുന്നതിന് പകരം കൂടാന്‍ ഇത് കാരണമാകും.
ഉണക്കമുന്തിരി, ഉണക്കിയ ആപ്രിക്കോട്ട്, ബദാം എന്നിവ പോലുള്ള മിക്ക ഡ്രൈഫ്രൂട്സും ആകർഷകവും തിളക്കവുമുള്ളതാക്കാൻ സൾഫൈറ്റുകൾ അടങ്ങിയ പ്രിസർവേറ്റീവുകൾ ഉപയോഗിക്കുന്നു.
അമിതമായി കഴിക്കുമ്പോള്‍ ഡ്രൈഫ്രൂട്സില്‍ അടങ്ങിയ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് പെട്ടെന്ന് കുതിച്ചുയരാൻ ഇടയാക്കും.
പ്രോട്ടീനുകളും കൊഴുപ്പുകളും കൊണ്ട് സമ്പുഷ്ടമായതിനാൽ ഡ്രൈ ഫ്രൂട്ട്‌സും നട്‌സും ചർമ്മത്തിലെ എണ്ണ ഗ്രന്ഥികളുടെ അമിത പ്രവര്‍ത്തനത്തിന് കാരണമാകും.
ഡ്രൈഫ്രൂട്സില്‍ ഉയര്‍ന്ന അളവില്‍ കലോറി അടങ്ങിയിട്ടുണ്ട്. ഇവ കൂടുതല്‍ കഴിക്കുമ്പോള്‍ ശരീരത്തിന്‍റെ താപനില ക്രമാതീതമായി ഉയരാന്‍ കാരണമാകും.
ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ ഈന്തപ്പഴം, ആപ്രിക്കോട്ട് മുതലായവ വെറും വയറ്റില്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും.