വായു കടക്കാത്ത പാത്രങ്ങളിൽ സംഭരിച്ചിരുന്നാല്‍പ്പോലും കീടങ്ങള്‍ ഇവ വീടാക്കും
അതേ, ബിരിയാണിക്കും മറ്റും രുചി പകരാന്‍ ഉപയോഗിക്കുന്ന ബേ ഇലകള്‍ക്ക് പ്രാണികളെ അകറ്റി നിര്‍ത്താനുള്ള ശക്തിയുണ്ട്.
പ്രാണികള്‍ക്ക് തീരെ ഇഷ്ടമല്ലാത്ത ഒരു സാധനമാണ് കായം. കായം ഇട്ടു വച്ചാല്‍ പ്രാണികള്‍ അടുക്കില്ല.
കറിവേപ്പില, ആര്യവേപ്പില എന്നിവയ്ക്കെല്ലാം പ്രാണികൾ ഇഷ്ടപ്പെടാത്ത ശക്തമായ സുഗന്ധമുണ്ട്
പ്രാണികളെ അകറ്റാനുള്ള മറ്റൊരു ഫലപ്രദമായ മാര്‍ഗ്ഗമാണ് വെളുത്തുള്ളി. തൊലികളഞ്ഞ വെളുത്തുള്ളി അരിയിൽ ഇട്ടു വയ്ക്കാം.
ഒരു പിടി ഗ്രാമ്പൂ കോട്ടന്‍ തുണിയില്‍ പൊതിഞ്ഞോ അല്ലാതെയോ അരിയില്‍ ഇട്ടു വയ്ക്കാം.