പാല്‍ പിരിഞ്ഞുപോയോ? കളയേണ്ട... വീണ്ടും ഉപയോഗിക്കാം..
പുളിച്ച പാല്‍ തൈര് പോലെതന്നെ മാംസവും മറ്റും മാരിനേറ്റ് ചെയ്യാന്‍ ഉപയോഗിക്കാം.
പാല്‍ സംസ്കരിച്ച് പിരിപ്പിച്ച് ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങളാണ് തൈരും ചീസുമെല്ലാം. അങ്ങനെയെങ്കില്‍ ആദ്യമേ പിരിഞ്ഞ പാല്‍ ഉപയോഗിച്ചും ഇവ ഉണ്ടാക്കാം.
ക്ലാം ചൗഡർ, ഉരുളക്കിഴങ്ങ് സൂപ്പ്, ബ്രോക്കോളി ചെഡ്ഡാർ സൂപ്പ് പോലുള്ള ക്രീം സൂപ്പുകളുടെ ബേസ് ആയി ഇത് ഉപയോഗിക്കാം.
കേടായ പാല്‍ ബേക്കിങ് ചെയ്യാനും ഉപയോഗിക്കാം. ഇതിൻ്റെ അസിഡിറ്റി, ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ അടങ്ങിയിട്ടുള്ള ഗ്ലൂട്ടനെ മൃദുവാക്കുന്നതിനാല്‍ വിവിധ വിഭവങ്ങള്‍ക്ക് മൃദുലമായ ഘടന നല്കാന്‍ സഹായിക്കും.
കേടായ പാല്‍ അധിക അളവില്‍ ഉണ്ടെങ്കില്‍, പൂന്തോട്ടത്തിലെ ചെടികള്‍ക്ക് പ്രകൃതിദത്ത വളമായും ഉപയോഗിക്കാം. കേടായ പാൽ വെള്ളത്തിൽ ലയിപ്പിച്ച് (1/1 അനുപാതം) ചെടികള്‍ക്ക് ചുവട്ടില്‍ ഒഴിക്കുക.