എത്ര കഴുകിയാലും പോകാത്ത ബീറ്റ്റൂട്ട് കറ എളുപ്പത്തില്‍ വൃത്തിയാക്കാം..
ഉരുളക്കിഴങ്ങ് ഉപയോഗിച്ച്, ബീറ്റ്റൂട്ട് കറ എളുപ്പത്തിൽ കളയാം.
വളരെ മികച്ച ക്ലീനിംഗ് ഏജൻ്റുകളിലൊന്നാണ് ബേക്കിങ് സോഡ. ബീറ്റ്റൂട്ട് കറ പുരണ്ട കൈകൾ വൃത്തിയാക്കാൻ ഇത് ഉപയോഗിക്കാം
കറ പറ്റിയ നനഞ്ഞ കൈകളിൽ ഉപ്പ് വിതറി മൃദുവായി ഉരയ്ക്കുക. ശേഷം ഒഴുകുന്ന വെള്ളത്തില്‍ കൈ കഴുകുക.
നാരങ്ങ തൊലി നേരിട്ട് കൈകളിൽ തടവാം കൂടാതെ നാരങ്ങാവെള്ളത്തിൽ കൈ അൽപനേരം മുക്കിവയ്ക്കാം
കൈകളിലെ കടുപ്പമുള്ള ബീറ്റ്‌റൂട്ട് കറ ഇല്ലാതാക്കാൻ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാം.