നെല്ലിക്ക ജൂസും നാരങ്ങാവെള്ളവും ആരോഗ്യപരമായ ഗുണങ്ങൾക്കും ശരീരഭാരം കുറയ്ക്കുന്നതിനും വളരെയധികം പേരുകേട്ടതാണ്..
ദഹനത്തിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമുള്ള ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ് നെല്ലിക്ക.
അമിതഭാരവും അമിതവണ്ണവുമുള്ള മുതിർന്നവരിൽ ശരീരഭാരം കുറയ്ക്കാന്‍ നാരങ്ങാവെള്ളം സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്
വെറുംവയറ്റില്‍ കഴിക്കുമ്പോള്‍ ചിലരിൽ അസ്വസ്ഥത, ദഹനക്കേട്, വയറുവേദന എന്നിവ കാണാറുണ്ട്.
നാരങ്ങാനീരില്‍ അസിഡിറ്റി കൂടുതല്‍ ഉള്ളതിനാല്‍, നേര്‍പ്പിക്കാതെ കഴിച്ചാല്‍ പല്ലിന്‍റെ ഇനാമല്‍ നശിക്കാനും ഇടവരുത്തും.
പ്രമേഹരോഗികള്‍ നെല്ലിക്ക ജൂസ് കഴിക്കുംമുന്‍പ് വൈദ്യനിര്‍ദ്ദേശം തേടുന്നത് നല്ലതാണ്.