ഓർമശക്തി കൂട്ടാന്‍ നട്‌സ്

6f87i6nmgm2g1c2j55tsc9m434-list 2v79npekhkicdvdfes40d0tka0-list 6f6tq74h24i97cjohe8grhq3o3

ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും പോഷകസമൃദ്ധമായ ഭക്ഷണങ്ങളിൽ ഒന്നായി നട്‌സ് കണക്കാക്കപ്പെടുന്നു.

Image Credit: Canva

വാൽനട്ട് , ബദാം തുടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സ് ഓർമ്മശക്തിയും വൈജ്ഞാനിക പ്രവർത്തനങ്ങളുമെല്ലാം ഗണ്യമായി മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു.

Image Credit: Canva

വാൽനട്ട് പുറംതോട് നീക്കം ചെയ്ത് അതേപടി കഴിക്കാമെങ്കിലും, ഒരു രാത്രി മുഴുവൻ കുതിർത്ത ശേഷം, രാവിലെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

Image Credit: Canva

2-4 വാൽനട്ട് കഷണങ്ങൾ ഒരു കപ്പ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർത്ത് വയ്ക്കുക, ഇത് രാവിലെ വെറുംവയറ്റില്‍ കഴിക്കുക. വാൽനട്ട് കുതിർക്കുന്നത് ശരീരത്തിലെ മോശം കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

Image Credit: Canva

കുതിര്‍ക്കാത്ത വാൽനട്ടിനെ അപേക്ഷിച്ച് ഇവ ദഹിക്കാൻ എളുപ്പമാണ്. കുതിർത്ത വാൽനട്ടിൽ നിന്നുള്ള പോഷകങ്ങൾ ശരീരത്തിന് വളരെ മികച്ച രീതിയിൽ ആഗിരണം ചെയ്യാൻ കഴിയും

Image Credit: Canva

കൂടാതെ, പ്രോട്ടീൻ ഷേക്കുകളിലും സ്മൂത്തികളിലും വാൽനട്ട് പൊടിച്ച് ചേർക്കാം. വാൽനട്ട്, വെളുത്തുള്ളി, ഇഞ്ചി, നാരങ്ങാനീര്, എണ്ണ, ഉപ്പ്, കുരുമുളക്, പുതിനയില എന്നിവ ചേർത്ത് വീട്ടിൽ തന്നെ വാൽനട്ട് ചട്ണി ഉണ്ടാക്കാം.

Image Credit: Canva

ബദാമിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ വാൽനട്ട് കൂടുതല്‍ ഫലപ്രദമാണെന്ന് അവര്‍ പറയുന്നു. കാരണം, വാല്‍നട്ടില്‍ ബദാമിലുള്ളതിന്‍റെ ഇരട്ടി അളവിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഒമേഗ-3 തലച്ചോറിന്‍റെ പ്രവർത്തനത്തിന് നിർണായകമാണ്, കാരണം അവ ഓര്‍മ്മയും ഏകാഗ്രതയും മെച്ചപ്പെടുത്തുന്നു.

Image Credit: Canva

വാൽനട്ടിൽ സസ്യാധിഷ്ഠിത ഒമേഗ-3 ഫാറ്റി ആസിഡായ ആൽഫ-ലിനോലെനിക് ആസിഡ്(ALA) അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും, അതുവഴി തലച്ചോറിന്‍റെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Image Credit: Canva

ആന്‍റി ഓക്‌സിഡന്റുകളുടെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിൽ ഒന്നാണ് വാൽനട്ട്. തലച്ചോറിന്‍റെ വാർദ്ധക്യത്തെ ത്വരിതപ്പെടുത്തുകയും ഓർമ്മക്കുറവിന് കാരണമാവുകയും ചെയ്യുന്ന ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ അവ സഹായിക്കുന്നു.

Image Credit: Canva

അതേപോലെ തന്നെ, പോളിഫെനോളുകളും ആരോഗ്യകരമായ കൊഴുപ്പുകളും കൊണ്ട് സമ്പുഷ്ടമായ വാൽനട്ട് നാഡീവ്യവസ്ഥയുടെ പ്രവർത്തനവും ആശയവിനിമയശേഷിയും മെച്ചപ്പെടുത്തും.

Image Credit: Canva

ആഴ്ചയിൽ 3 തവണയിൽ കൂടുതൽ വാൽനട്ട് കഴിക്കുന്നത് കൂടുതൽ വ്യക്തമായി ചിന്തിക്കാനും, അറ്റന്‍ഷന്‍ ഡെഫിഷ്യന്‍സി ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡറിന്‍റെ(എഡിഎച്ച്ഡി) ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിച്ചേക്കാം എന്ന് ചില പഠനങ്ങള്‍ പറയുന്നു.

Image Credit: Canva

ഒരു പഠനമനുസരിച്ച്, ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്‍റി ഓക്‌സിഡന്റായ വിറ്റാമിൻ ഇ, ബദാമിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Image Credit: Canva

ബദാമിൽ റൈബോഫ്ലേവിൻ(വിറ്റാമിൻ ബി2), എൽ -കാർനിറ്റൈൻ എന്നിവ അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും തലച്ചോറിന്‍റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും, അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങളില്‍ നിന്നും തടയുന്നതിനും സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ബദാമിലെ മഗ്നീഷ്യം, നാഡീകോശങ്ങള്‍ക്ക് മികച്ച ഉത്തേജകമാണ്.

Image Credit: Canva

വാൽനട്ട്, ബദാം എന്നിവ മാത്രമല്ല ഓർമ്മശക്തി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ. പച്ച ഇലക്കറികൾ, നിലക്കടല, മഞ്ഞൾ, മുട്ട, ബെറികൾ, ഡാർക്ക് ചോക്ലേറ്റ് എന്നിവയും തലച്ചോറിലെ കോശങ്ങളെ ആരോഗ്യകരമായി നിലനിർത്തുന്ന പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്നു. ഈ ഭക്ഷണങ്ങൾ സമീകൃതമായി കഴിച്ചാല്‍, ഓർമ്മശക്തിക്കും തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article