കാർ ഇൻഷുറന്‍സിലെ മുഴുവൻ തുകയും തിരിച്ചുവേണോ?

മുഴുവൻ തുകയും തിരിച്ചു നൽകുന്നു ഈ കാർ ഇൻഷുറൻസ്

content-mm-mo-web-stories content-mm-mo-web-stories-sampadyam do-we-need-to-select-zero-depreciation-car-insurance 37ubc5bfoodtd4s0cpqv2m44m2 i4ofecuh7a84mkn347sd145a2 content-mm-mo-web-stories-sampadyam-2022

പുതിയ ഒരു കാർ വാങ്ങുകയാണെങ്കിൽ ' സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസ്' തിരഞ്ഞെടുക്കുന്നത് നല്ലതായിരിക്കും. സാധാരണ കാർ ഇൻഷുറൻസുകളിൽ കാലപ്പഴക്ക തേയ്മാനം കുറച്ചിട്ടാണ് ഇൻഷുറൻസ് നൽകുന്നത്

'സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസിൽ' തേയ്മാന ചിലവുകൾ കുറക്കുകയില്ല. അപകടമോ മറ്റോ ഉണ്ടായാൽ നല്ല തുക ലാഭിക്കാൻ സാധിക്കും.

ആഡംബര കാറുടമകൾക്കും പുതിയ ഡ്രൈവർമാര്‍ക്കും 'സീറോ ഡിപ്രീസിയേഷൻ കാര്‍ ഇൻഷുറൻസ്' നല്ലതാണ്. അറ്റകുറ്റ പണികൾക്കുള്ള മുഴുവൻ തുകയും നൽകുന്നതിനാൽ പോക്കറ്റ് ചോരുകയില്ല.

എന്നാൽ സാധാരണ കാർ ഇൻഷുറൻസ് പ്രീമിയത്തേക്കാൾ ഉയർന്നതാണ് 'സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസ്' തുക. വൻ നഗരങ്ങളിൽ പ്രീമിയം വീണ്ടും കൂടും.

'സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസ്' ഓൺലൈനിൽ ലഭ്യമാണ്. ക്ലെയിം രഹിത വർഷങ്ങൾക്ക് ബോണസ് പോയിന്റുണ്ട്