പെൺകുഞ്ഞുങ്ങൾക്കിതാ സുകന്യ സമൃദ്ധി യോജന പദ്ധതി

പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാൻ മാതാപിതാക്കളെ പ്രാപ്‌തരാക്കുകയെന്ന ലക്ഷ്യം

പോസ്റ്റ് ഓഫീസുകളിലും ദേശസാൽകൃത, വാണിജ്യ ബാങ്കുകളിലും പത്തുവയസ്സിൽ താഴെയുള്ള പെൺകുട്ടിയുടെ പേരിൽ സേവിങ്സ് അക്കൗണ്ടായി ആരംഭിക്കാം

14 വർഷം നിക്ഷേപം നടത്തിയാൽ മതി. 21 വർഷം പൂർത്തിയാകുമ്പോൾ നിക്ഷേപത്തുകയും പലിശയും തിരികെ ലഭിക്കും

പെൺകുട്ടിക്ക് 18വയസ്സ് കഴിയുമ്പോൾ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മുൻ സാമ്പത്തികവർഷം വരെയുള്ള നിക്ഷേപത്തിന്റെ 50 ശതമാനം വരെ പിൻവലിക്കാം.

1.5 ലക്ഷം രൂപ വരെ പ്രതിവർഷം നിക്ഷേപിക്കാം.നിക്ഷേപത്തിന് 7.6 ശതമാനം പലിശ ലഭിക്കും. ഓരോ വര്‍ഷവും ചുരുങ്ങിയത് 250 രൂപ വീതം അടച്ച് പോലും നിക്ഷേപം ന‍ടത്താം. ഓരോ സാമ്പത്തിക വര്‍ഷവും നിക്ഷേപിക്കാവുന്ന പരമാവധി തുക 1.50 ലക്ഷം രൂപയാണ്.

80 സി പ്രകാരം പരമാവധി 1.5 ലക്ഷം രൂപ വരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിക്ഷേപം മുടങ്ങിയാൽ കുടിശ്ശിക വന്ന തുകക്കൊപ്പം 50 രൂപ പിഴ അടച്ചു അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാം.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories