ആധാർ എങ്ങനെ കളയാതെ കാക്കും

content-mm-mo-web-stories content-mm-mo-web-stories-sampadyam how-to-keep-aadhaar-in-digilocker 78doq5ep95uuio3qfcidfqd4kv 8p1dvd0tkus2mnmudh1h0gu4n content-mm-mo-web-stories-sampadyam-2022

ഇന്ത്യക്കാരന്റെ ഏറ്റവും അടിസ്ഥാനപരവും ആധികാരികവുമായ തിരിച്ചറിയൽ രേഖയാണ് ആധാർ

ആധാർ കാർഡ് കളഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. മറ്റുള്ളവർക്ക് കിട്ടിയാൽ ദുരുപയോഗം ചെയ്യപ്പെടാം

ആധാർ കാർഡ് ഡിജി ലോക്കറിൽ സൂക്ഷിക്കാം, കൈമോശം വരില്ല. ക്ലൗഡ് സ്റ്റോറേജിൽ സുരക്ഷിതമായി ഇരിക്കും. എങ്ങനെ ചെയ്യാം?

ഡിജി ലോക്കറിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ആയ digilocker.gov.in സന്ദർശിച്ച് അതിൽ create account ക്ലിക്ക് ചെയ്യുക

അക്കൗണ്ട് ഉണ്ടാക്കിക്കഴിയുമ്പോൾ ആധാർ നമ്പർ ചോദിക്കും. അത് അടിച്ചു കൊടുക്കുക

റജിസ്റ്റേർഡ് മൊബൈലിൽ ഒരു OTP വരും. അത് നൽകുക. ഇതോടെ ആധാർ കാർഡ് ഡിജി ലോക്കറിൽ സ്റ്റോർ ആയതായി സന്ദേശം കിട്ടും.

ഇതുപോലെ ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, പാൻ കാർഡ് മറ്റു രേഖകൾ എന്നിവയും ഡിജി ലോക്കറിൽ സൂക്ഷിക്കാം