പോക്കറ്റ് കാലിയാക്കാതെ ഈ രീതിയിൽ പുസ്തകങ്ങൾ വായിക്കാം

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-sampadyam-2022 read-books-in-a-smart-way 4cnifd4a556vch3t2jl7kejkkb https-www-manoramaonline-com-web-stories-sampadyam 29eif7neimlbed1q8nfvummuvk

വായനയുടെ രസം പിടിച്ചാൽ പിന്നെ അത് നമ്മെ വിട്ടു പിരിയില്ല. വായനശീലമല്ലാത്തവർ പോലും ഈ സൗജന്യ ആപ്പുകളിലൂടെ പുസ്തകവായന തുടങ്ങുക.

ആമസോണിൽനിന്ന് പുസ്തകങ്ങൾ സൗജന്യമായി വായിക്കാൻ കിൻഡിൽ ഉപയോഗപ്പെടുത്താം. ആപ്പ് സൗജന്യമായി ഡൗൺലോഡ്ചെയ്യാം. കിൻഡിൽ വെബുവഴിയും പുസ്തകങ്ങൾ വലിയ സ്‌ക്രീനിൽ വായിക്കാം

സൗജന്യമായി ഉപയോഗിക്കാവുന്ന 'ഇ റീഡർ' ആണ് നൂക്ക്. വിലകൂടിയ പുസ്തകങ്ങളും പത്രങ്ങളും ലേഖനങ്ങളും ഇതിൽ ലഭ്യമാണ്.

ഗുഡ് റീഡ്‌സ് ആപ്പിലൂടെ വ്യക്തിഗത ശുപാർശകൾ മനസിലാക്കാനും കവറുകൾ സ്കാൻ ചെയ്യാനും വായന ചലഞ്ചുകളിൽ പങ്കെടുക്കാനും സാധിക്കും.

ഗൂഗിൾ പ്ലേബുക് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഒരു ദശലക്ഷത്തിലധികം പുസ്തകങ്ങൾ സൗജന്യമായി കിട്ടും.

ഓൺലൈൻ വായനക്കായി ഉപയോഗിക്കുന്ന ഇബുക്ക് ആപ്പാണ് സ്ക്രിബ്ഡ്. ഇതിലൂടെ ഓഡിയോ പുസ്തകങ്ങളും, ഡോക്യൂമെന്ററികളും, മാസികകളും ഡൗൺലോഡ് ചെയ്യാം.

കോബോ ഇ ബുക്ക് ആപ്പിലൂടെ സൗജന്യമായി നൂറുകണക്കിന് പുസ്തകങ്ങൾ വായിക്കാം. അവസാനം വായിച്ച പുസ്തകം പ്രത്യേക കോളത്തിൽ സൂക്ഷിക്കാം

എഴുത്തുകാരുടെ കൂട്ടായ്മയായി തുടങ്ങിയ വാട്ട്പാഡ് പിന്നീട് പുസ്തകങ്ങൾ സൗജന്യമായി ലഭ്യമാക്കാനുള്ള ഒരു വേദിയായി

പോക്കറ്റ് കാലിയാക്കാതെ ഈ രീതിയിൽ പുസ്തകങ്ങൾ വായിക്കാം

manoramaonline.com/web-stories/sampadyam.html