എസി സർവീസ് കൃത്യമായി ചെയ്യുക. സർവീസ് ചെയ്യുമ്പോൾ കോയിൽ ക്ലീൻ ചെയ്യുക. ഫംഗസ്, പൂപ്പൽ എന്നിവയുണ്ടെങ്കിൽ നീക്കം ചെയ്യുക.
എസിയുടെയും വിൻഡോഫ്രെയിമിന്റെയും ഇടയിൽ ഗ്യാപ് വരുന്നതുകൊണ്ടാണ് ലീക്ക് ഉണ്ടായേക്കാം. ഇത് കൂളിങ്ങിനെ ബാധിക്കും. സീൽ ചെയ്യാവുന്നതാണ്.
ടൈമർ സെറ്റ് ചെയ്തു എസി ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കാം. നിശ്ചിത സമയത്തിനുശേഷം സ്വയം ഓഫ് ആകുന്ന രീതിയിൽ ടൈമർ സെറ്റ് ചെയ്യുക. മുറി തണുത്തുകഴിഞ്ഞാൽ എസി ആവശ്യമില്ല.
കട്ട് ഓഫ് ടെപറേച്ചർ ഓപ്ഷൻ സെറ്റ് ചെയ്താൽ, മുറിയിലെ ഊഷ്മാവ് നിശ്ചിത ടെപറേച്ചറിൽ എത്തുമ്പോൾ എസി കട്ട് ആകും. വീണ്ടും ഊഷ്മാവ് കൂടുന്നതനുസരിച്ച് എസി തനിയെ ഓണാകും.
എസിയിലെ എയർ ഫിൽട്ടൽ പതിവായി ക്ലീൻ ചെയ്യുക. എയർ ഫിൽറ്ററിൽ അടിഞ്ഞിരിക്കുന്ന പൊടി നീക്കം ചെയ്താൽ തന്നെ എസി കൂളിങ് സുഗമമാകും.