ആദായ നികുതി റിട്ടേൺ വൈകി നൽകിയാൽ പിഴ പലവിധം

content-mm-mo-web-stories content-mm-mo-web-stories-sampadyam 3idbqv8mgo6ep8qdgjkog0g7m5 submit-income-tax-return-on-time-otherwise-you-will-be-fined 1tnc9ubeklr48g4hent666fl85 content-mm-mo-web-stories-sampadyam-2022

ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങളുടെ മൊത്തം നികുതി ബാധ്യത 10,000 രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ മുൻകൂർ നികുതി അടയ്ക്കണം. നികുതിദായകൻ നികുതി ബാധ്യത കണക്കാക്കി മാർച്ച് പതിനഞ്ചോടെ മുൻകൂർ നികുതി അടയ്ക്കണം. അല്ലെങ്കിൽ ഏപ്രിൽ മുതൽ റിട്ടേൺ സമർപ്പിക്കുന്ന മാസം വരെ പ്രതിമാസം 1% പലിശ കൊടുക്കണം.

വൈകിയ റിട്ടേണിലെ മൊത്ത വരുമാനം 5 ലക്ഷം രൂപയിൽ താഴെ ആണെങ്കിൽ 1000 രൂപയും പിഴ അടയ്ക്കേണ്ടിവരും. എന്നാൽ വരുമാനം 5 ലക്ഷം രൂപയ്ക്കു മുകളിൽ ആണെങ്കിൽ പിഴ 5000 രൂപയാണ്

റിട്ടേൺ വൈകി സമർപ്പിച്ചാൽ ദീർഘകാല മൂലധനവർധന നഷ്ടമോ വ്യാപാര നഷ്ടമോ വരുംകാല ലാഭവുമായി തട്ടിക്കിഴിക്കാൻ ആകില്ല. അതുപോലെ റിട്ടേൺ വൈകിയാൽ തിരികെ ലഭിക്കാനുള്ള നികുതിയും വൈകും

2021-22 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ 2022 ഡിസംബർ 31നു ശേഷം നികുതിദായകനു സ്വമേധയാ സമർപ്പിക്കാനാകില്ല. അതുപോലെ അതിലെന്തെങ്കിലും തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ അവ തിരുത്തി റിട്ടേൺ പുനർസമർപ്പിക്കാനുള്ള അവസാന തീയതിയും ഈ വർഷം ഡിസംബർ 31 വരെയാണ്

ആദായ നികുതി റിട്ടേൺ വൈകി നൽകിയാൽ പിഴ പലവിധം

https://www.manoramaonline.com/web-stories/sampadyam
Read Article