കുറഞ്ഞ നിക്ഷേപമുള്ള ‘ന്യൂ ബോൺ ബേബി പാക്ക്’ ബിസിനസ്

content-mm-mo-web-stories content-mm-mo-web-stories-sampadyam 1rpaes370ofjj4e7ndoups9vim 4jpd2ff9m8o5dfr2egodfk9jkr new-born-baby-pack-business-with-less-investment content-mm-mo-web-stories-sampadyam-2022

നവജാത ശിശുക്കൾക്കുള്ള ടവൽ, ബെഡ്, കുഞ്ഞുടുപ്പുകൾ, ബേബി ഓയിൽ, സോപ്പ്, പൗഡർ തുടങ്ങിവ നിറച്ച സമ്മാനപ്പൊതിയാണ് ‘ന്യൂ ബോൺ ബേബി പാക്ക്’. നിക്ഷേപം കാര്യമായില്ല. മികച്ച വിപണിയും ലാഭവിഹിതവും ഉറപ്പാക്കാം.

തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ മില്ലുകളിൽ നിന്നു മിൽക്ക് വൈറ്റ് തുണിത്തരങ്ങൾ വാങ്ങാം. അവിടെത്തന്നെ ബയോ വാഷ് ചെയ്ത്, കളർ ഡൈ ചെയ്ത്, കട്ട് ചെയ്ത്, സ്റ്റിച്ചു ചെയ്ത് വാങ്ങാം. കേരളത്തിലേക്കാൾ ചെലവ് കുറവാണവിടെ.

വൃത്തിയുള്ള സ്ഥലത്ത് വച്ച് പാക്ക് ചെയ്യുക മാത്രമാണ് വീട്ടിൽ ചെയ്യേണ്ടത്. ഗിഫ്റ്റ് ബോക്സു തയാറാക്കണം. ഓയിൽ, സോപ്പ്, പൗഡർ ഇവ പ്രാദേശിക ബ്രാൻഡ് വാങ്ങാം. അവയെല്ലാം ഗിഫ്റ്റ് ബോക്സിൽ അടുക്കി വയ്ക്കണം. പാക്ക് ചെയ്ത് സീൽ ചെയ്ത് ആകർഷകമായ ഗിഫ്റ്റ് ബോക്സുകൾ തയാറാക്കാം.

മൽസരം കുറഞ്ഞ വിപണിയാണുള്ളത്. മെഡിക്കൽ ഷോപ്പുകൾ വഴിയാണ് പ്രധാന വിൽപന. വിതരണക്കാർ ധാരാളമുണ്ട്. മെഡിക്കൽ ഷോപ്പുകളിൽ നേരിട്ടും വിൽപ്പന ഉറപ്പാക്കാം