കാർഡ് ടോക്കണൈസേഷനിൽ ആശങ്ക വേണോ?

18ohcffhv72r6bps82e7ek0b1g content-mm-mo-web-stories content-mm-mo-web-stories-sampadyam 53dimo9a7igrsnvlbvq204hpor card-tokenization-will-give-secure-online-shopping-experience content-mm-mo-web-stories-sampadyam-2022

ഒക്ടോബർ 1 മുതൽ എടിഎം കാർഡുകളും (ഡെബിറ്റ് കാർഡ്) ക്രെഡിറ്റ് കാർഡുകളും ഓൺലൈൻ ഷോപ്പിങിനായി ഉപയോഗിക്കുമ്പോൾ വരുന്ന മാറ്റങ്ങളെ കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്.

ഇതെല്ലാം വായിച്ചും കേട്ടും കാർഡ് ഉപയോഗിക്കുന്ന സാധാരണക്കാർ അങ്കലാപ്പിലാണ്. എന്നാൽ കാർഡ് ഉപയോഗിക്കുന്നവർക്ക്‌ ഒരു തരത്തിലുള്ള അസൗകര്യമോ ബുദ്ധിമുട്ടുകളോ ഉണ്ടാക്കുന്ന മാറ്റമല്ല വരുന്നത്

മാത്രമല്ല കാർഡ് ഉടമസ്ഥന്റെ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരാൾ കാർഡ് ഉപയോഗിച്ച് വരുത്തിയേക്കാവുന്ന നഷ്ടങ്ങൾ ഒഴിവാക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയുകയും ചെയ്യും

ടോക്കണൈസേഷൻ പ്രധാനമായും കാർഡ് ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ അതിന്റെ പ്രോസസിങിൽ വരുന്ന മാറ്റങ്ങൾ ആണ്

ടോക്കണൈസേഷൻ ചെയ്യണമോ വേണ്ടയോ എന്നത് കാർഡ് ഉടമസ്ഥന്റെ തീരുമാനമാണ്. നിർബന്ധമൊന്നുമില്ല. അതിനാൽ കാർഡ് ഉപയോഗിക്കുന്നയാളെ വല്ലാതെ അലട്ടേണ്ട കാര്യവുമല്ല