ടോക്കണൈസേഷൻ വളരെ ലളിതമാണ്. നാം കാർഡ് ഉപയോഗിച്ച് ഓൺലൈൻ ഷോപ്പിങ് ചെയ്യുമ്പോൾ ഇനി മുതൽ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകൾ നമ്മുടെ കാർഡിന്റെ വിവരങ്ങൾ അവരുടെ പക്കൽ സൂക്ഷിക്കുവാൻ പാടില്ല. പകരം ഒരു കോഡ് നമ്പർ ആയിരിക്കും കൈമാറുക
ഇതിനകം കാർഡ് ഷോപ്പിങ് നടത്തിയിട്ടുണ്ടെങ്കിൽ ഈ വിവരങ്ങൾ ഒക്ടോബര്‍ ഒന്നാം തീയതി വരെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഉണ്ടാകും. ഒന്നാം തീയതിക്ക് മുമ്പ് നാം മറ്റൊരു ഷോപ്പിങ് നടത്തുകയാണെങ്കിൽ കാർഡ് ടോക്കണൈസേഷൻ രീതിയിലേക്ക് മാറ്റട്ടേ എന്നവർ ചോദിക്കും
ഓകെ പറഞ്ഞാൽ കാർഡ് ഈ പ്ലാറ്റ്ഫോമിൽ ടോക്കണൈസേഷൻ സംവിധാനത്തിലേക്ക് മാറും. ഒന്നിലധികം കാർഡുകൾ ഉണ്ടെങ്കിൽ ഓരോന്നിനും സമ്മതം നൽകണം. ഓരോ ഷോപ്പിങ് പ്ലാറ്റ്ഫോമിലും സമ്മതം നൽകണം.
ടോക്കണൈസേഷൻ ചെയ്യണമോ വേണ്ടയോ എന്നത് കാർഡ് ഉടമസ്ഥന്റെ തീരുമാനമാണ്. ചെയ്യണമെന്ന് നിർബന്ധമൊന്നുമില്ല. എന്നാൽ ഓൺലൈൻ മർച്ചന്റിനു ഇത് നിർബന്ധമാണ്