പോപ്കോൺ ആസ്വാദ്യകരമായ സ്നാക്സ് വിഭവമായി മാറിയിട്ടുണ്ട്. ചെറിയ മുതൽ മുടക്കിൽ വീട്ടിൽത്തന്നെ ഈ ലഘു സംരംഭം തുടങ്ങാം.
വിശാലമായ വിപണിയും മെച്ചപ്പെട്ട ലാഭവിഹിതവും പ്രത്യേകതകൾ. ചോളമാണ് പ്രധാന അസംസ്കൃത വസ്തു. ഇത് കുറഞ്ഞ വിലയിൽ ലഭിക്കും. വ്യത്യസ്തങ്ങളായ ഗന്ധങ്ങൾ ചേർക്കാം
പൊതു വിപണിയിൽ നിന്നു മികച്ച ഇനം ചോളം സംഭരിക്കുക. കൂടാതെ ഗന്ധങ്ങൾക്കുള്ള പൗഡറും ഭക്ഷ്യ എണ്ണയും വാങ്ങണം. പോപ്കോൺ നിർമിക്കുവാൻ യന്ത്രങ്ങൾ ലഭ്യമാണ്. അത്തരത്തിൽ ഒരു യന്ത്രം വാങ്ങി വീട്ടിൽ സ്ഥാപിക്കുക
അതിലേക്കു വൃത്തിയാക്കിയ ചോളവും എണ്ണയും ആവശ്യമായ പൗഡറുകളും ചേർക്കുക. പൗഡർ മുൻകൂട്ടി മിക്സ് ചെയ്യുന്നത് നല്ലതാണ്. മിനിറ്റുകൾക്കുള്ളിൽ തയാറാകും
വൃത്തിയാക്കിയ ചോളവും എണ്ണയും ആവശ്യമായ പൗഡറുകളും ചേർക്കുക. പൗഡർ മുൻകൂട്ടി മിക്സ് ചെയ്യുന്നത് നല്ലതാണ്. മിനിറ്റുകൾക്കുള്ളിൽ തയാറാകും
പോപ്കോൺ നിർമിച്ച ശേഷം ഗന്ധങ്ങൾ ബ്ലെൻഡ് ചെയ്യുന്ന സംവിധാനവും നിലവിലുണ്ട്. പാക്കിങ് ആകർഷകമായിരിക്കണം. പായ്ക്കിങ്ങിനു കണ്ടെയ്നറുകൾ (പ്ലാസ്റ്റിക് –കപ്പ് ടൈപ്പ്) ആണ് പൊതുവെ ഉപയോഗിച്ചു വരുന്നത്
പ്രാദേശികമായി നന്നായി വിറ്റഴിക്കാം. സൂപ്പർമാർക്കറ്റുകൾ, ബേക്കറി ഷോപ്പുകൾ, ഹോട്ടലുകൾ, ചെറിയ പെട്ടിക്കടകൾ, പലചരക്കു ഷോപ്പുകൾ എന്നിവിടങ്ങളിൽ വിൽക്കാം. ധാരാളം വിതരണക്കാർ ഇവ വിൽക്കാൻ തയാറുണ്ട്