മുതിർന്ന പൗരന്മാർക്ക് എസ് ബി ഐയുടെ വി കെയർ ഇനിയും

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list 3u4p0uifodel8qvgaev92mnihk mo-business-seniorcitizensdeposit mo-business-bankdeposit mo-business-sbi

മുതിർന്ന പൗരൻമാർക്ക് അധിക വരുമാനത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലഭ്യമാക്കുന്ന വി കെയർ സ്ഥിര നിക്ഷേപ പദ്ധതിയുടെ അവസാന തീയതി 2023 മാർച്ച് 31 വരെ നീട്ടി.സെപ്റ്റംബർ 30ന് സമയപരിധി അവസാനിക്കാനിരിക്കുകയായിരുന്നു.

മുതിർന്ന പൗരന്മാർക്ക് 0.30 ശതമാനം അധിക ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണിത്. അഞ്ച് വർഷമോ അതിൽ കൂടുതലോ കാലാവധിയുള്ള റീട്ടെയിൽ ടേം നിക്ഷേപങ്ങളിൽ ഇവർക്ക് 0.80 ശതമാനം കൂടുതൽ പലിശ ലഭിക്കും

ടേം ഡെപ്പോസിറ്റിന് അധിക പലിശ നൽകി മുതിർന്ന പൗരന്മാരുടെ വരുമാനം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2020 മെയ് മാസത്തിലാണ് ബാങ്ക് ഈ പദ്ധതി ആരംഭിച്ചത്

അധിക പലിശയുടെ ആനുകൂല്യം പുതിയ അക്കൗണ്ടുകൾ തുറക്കുമ്പോഴും നിക്ഷേപം പുതുക്കുമ്പോഴും ലഭിക്കും

എന്നാൽ, കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിക്ഷേപം പിൻവലിക്കുകയാണെങ്കിൽ അധിക പലിശ ആനുകൂല്യം നഷ്ടമാകും