ഇന്‍ഷുറൻസ് പോളിസികൾ ഇനി പഴയ പോലെ പേപ്പർ പോളിസികളായി സൂക്ഷിക്കാനാകില്ല. ഡിജിറ്റലായി മാറ്റണം. ഈ വർഷം ഡിസംബറോടെ പുതിയ ഇൻഷുറൻസ് പോളിസികൾക്ക് ഡീമറ്റീരിയലൈസേഷൻ ഐആർഡിഎഐ നിർബന്ധമാക്കി.
ഓഹരികൾ ഡീമാറ്റ് അക്കൗണ്ടിലാക്കി വെക്കുന്നത് പോലെയുള്ള ഒരു രീതിയാണ് ഇൻഷുറൻസിലും വരുന്നത്.
ഇൻഷുറൻസ് പോളിസികളുടെ പോർട്ട്‌ഫോളിയോ ഉണ്ടാക്കാനും അത് ഇലക്ട്രോണിക്കായി സൂക്ഷിക്കാനും പോളിസി ഉടമയെ 'ഡീമാറ്റ്' സഹായിക്കും.
ഒരു ഡീമാറ്റ് അക്കൗണ്ടിൽ എല്ലാ ഇൻഷുറൻസുകളും പെടുത്തുവാനാകും. ആരോഗ്യ ഇൻഷുറൻസ്, മോട്ടോർ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് തുടങ്ങിയവയെല്ലാം ഒരു കുടക്കീഴിൽ വരും.
നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ), സെൻട്രൽ ഡിപ്പോസിറ്ററി സർവീസസ് (സിഡിഎസ്എൽ) അല്ലെങ്കിൽ കാർവി എന്നിവയിൽ ഇൻഷുറൻസ് പോളിസികൾ ഡീമെറ്റീരിയലൈസ് ചെയ്യാം