24 മണിക്കൂറും ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ നൽകുന്ന ശാഖയാണ് ഡിബിയു. ഡിജിറ്റലായി ബാങ്കിങ് ഇടപാടുകൾ നടത്താൻ കഴിയാത്തവർക്ക് ഈ പേപ്പർ രഹിത യൂണിറ്റിൽ എത്താം. യൂണിറ്റിലുള്ള ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് സുരക്ഷിതമായി സ്വയം ഇടപാടുകൾ നടത്താം
സ്വയം ഇടപാടുകൾ നടത്താൻ കഴിയാത്തവരെ സഹായിക്കാൻ രാവിലെ 10 മുതൽ 5 വരെ പ്രവർത്തിക്കുന്ന അസിസ്റ്റഡ് സോണും ഒരുക്കിയിട്ടുണ്ട്. പണം പിൻവലിക്കൽ, നിക്ഷേപം അടക്കമുള്ള സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാണ്.
കാഷ്യറോ ക്യാഷ് കൗണ്ടറോ ഇല്ലാത്ത ശാഖയിൽ തുക നിക്ഷേപിക്കുന്നതും പിൻവലിക്കുന്നതും എടിഎം, ക്യാഷ് റീസൈക്ലർ മെഷീനിലൂടെയാണ്.
സേവിങ്സ് അക്കൗണ്ട് തുറക്കൽ, ബാലൻസ് പരിശോധിക്കൽ, പാസ് ബുക്ക് പ്രിന്റിങ്, ഫണ്ട് ട്രാൻസ്ഫർ, സ്ഥിര നിക്ഷേപം, വായ്പ അപേക്ഷ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അപേക്ഷകൾ, അക്കൗണ്ട് സ്റ്റേറ്റ്മെൻറ്, ബിൽ പേയ്മെൻറ് തുടങ്ങിയവ ലഭ്യമാണ്.
സർക്കാർ പദ്ധതികളിൽ അംഗമാകാം. അടൽ പെൻഷൻ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമാ യോജന തുടങ്ങിയ പദ്ധതികളിൽ ചേരാം.