വയസാകുന്ന ജപ്പാനെ ഇന്ത്യ പിന്നിലാക്കുമോ?

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-sampadyam-2022 japan-is-aging-will-india-overcome-it-in-growth https-www-manoramaonline-com-web-stories-sampadyam 108khcu7kdq589m9h3nmihq0jb 6q7aqugn3aest06jlvb393p88n

ഭക്ഷണത്തിലും, ജീവിത രീതിയിലും, നിലപാടുകളിലും വ്യത്യസ്തത പുലർത്തുന്ന നാടാണ് ജപ്പാൻ. ഉദാഹരണത്തിന് ലോകം മുഴുവൻ പലിശ നിരക്കുകൾ ഉയർത്തി പണപ്പെരുപ്പത്തെ നേരിടുമ്പോൾ ജപ്പാൻ നിരക്കുയർത്താൻ തയാറല്ല

കാരണം വയസായികൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ഡിമാൻഡ് വളർച്ച നിരക്ക് നിലവിൽ കുറവാണ്. ഇതോടൊപ്പം ഉൽപ്പാദനം കുറയുന്നതും, കടം കൂടുന്നതും, യെന്നിന്റെ മൂല്യം ഡോളറിനെതിരെ ഇടിയുന്നതും ജപ്പാൻ സമ്പദ് വ്യവസ്ഥയിൽ ആശങ്കയുയർത്തുന്നുണ്ട്‌.

സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ 200 ബില്യൺ ഡോളറിന്റെ പദ്ധതികൾക്കാണ് ജപ്പാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്

നല്ലൊരു ശതമാനം ജനങ്ങൾക്കും പ്രായമാകുന്നത് സമ്പദ് വ്യവസ്ഥയില്‍ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ജപ്പാൻ ഈ പ്രതിസന്ധി മൂലം പിന്തള്ളപ്പെടുമോയെന്ന സംശയവുമുണ്ട്

സാമ്പത്തിക വളർച്ചയുടെ ഉയർന്ന നിരക്കും കുടുംബ, സാമൂഹിക ഘടനകളിലെ മാറ്റങ്ങളും കാരണം ജനസംഖ്യ ക്രമാതീതമായി കുറഞ്ഞത് ജപ്പാന് തിരിച്ചടിയായിരിക്കുകയാണ്. ആയുർദൈർഘ്യം 84 വയസായതും ബാധ്യതയാണ്

ജപ്പാനിലെ യുവജനതക്ക് വിവാഹത്തിൽ താല്പര്യമില്ലാത്തതും കുട്ടികളുണ്ടാകാൻ താല്പര്യമില്ലാത്തതും പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുന്നു.

തൊഴിലാളി ക്ഷാമം കൂടുന്നത് മോട്ടോർ വാഹന വ്യവസായത്തെയും, ഇലക്ട്രോണിക് വ്യവസായത്തെയും തളർച്ചയിലേക്കു നയിക്കുമെന്ന നിഗമനങ്ങളുണ്ട്‌

∙ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഈ രീതിയിൽ വളരുകയാണെങ്കിൽ ജർമനിയെ 2027 ലും, ജപ്പാനെ 2029 ലും പിന്തള്ളുമെന്നാണ് എസ് ബി ഐയുടെ സാമ്പത്തിക ഗവേഷണ വിഭാഗത്തിന്റെ പ്രവചനം.