കെ.എസ്.ആർ.ടി.സി നൽകും 10 ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ!

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list 718os3g5h6qk2bt155mso2shfp mo-auto-ksrtc mo-business-generalinsurancepolicy mo-travel-travelkerala

യാത്രക്കാർക്ക് കയറുന്നതു മുതൽ ഇറങ്ങുന്നതു വരെ പ്രത്യേക ഇൻഷുറൻസ് പരിരക്ഷയോടെയാണ് കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവീസ് നടത്തുന്നത്

യാത്രക്കാരന് സാമൂഹിക സുരക്ഷാ ഇൻഷുറൻസ് ഒരുക്കുന്നത് കെ.എസ്.ആർ.ടി.സിയും ന്യൂ ഇന്ത്യ അഷ്വറൻസും സംയുക്തമായാണ്

ടിക്കറ്റ് റിസർവ് ചെയ്യുന്നവർ, യാത്രയ്ക്കിടെ നേരിട്ട് ടിക്കറ്റ് എടുക്കുന്നവർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് സുരക്ഷ

ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആൾക്ക് യാത്രയ്ക്കിടെ അപകടം സംഭവിച്ചാൽ ചികിത്സാ ചെലവായി പരമാവധി മൂന്നു ലക്ഷവും മരണം സംഭവിച്ചാൽ ആശ്രിതർക്ക് 10 ലക്ഷവും ലഭിക്കും

നേരിട്ട് ടിക്കറ്റ് എടുക്കുന്നവർക്ക് അപകടം സംഭവിച്ചാൽ 2 ലക്ഷം രൂപ ചികിത്സാ ചെലവും മരണം സംഭവിച്ചാൽ ആശ്രിതർക്ക് 5 ലക്ഷം രൂപയും ലഭിക്കും

അപകടം സംഭവിച്ചാൽ അടുത്തുള്ള കെ.എസ്.ആർ.ടി.സി ഓഫീസുമായി ബന്ധപ്പെടണം. ടിക്കറ്റ്, തിരിച്ചറിയൽ രേഖ, ചികിത്സാ രേഖകൾ, ബില്ലുകൾ എന്നിവ സഹിതം ഇൻഷുറൻസ് ക്ലെയിമിനായി അപേക്ഷിക്കാം

Web story title

For More Webstories Visit:

https://www.manoramaonline.com/web-stories/sampadyam
Read Article