ഡിജിറ്റൽ രൂപയ്ക്ക് എന്തു പലിശ കിട്ടും?

https-www-manoramaonline-com-web-stories 17h26s1hj6413id60do2ctofvv https-www-manoramaonline-com-web-stories-sampadyam-2022 7famvp66ttf9sclpu7c9v49fc7 https-www-manoramaonline-com-web-stories-sampadyam know-more-about-digital-currency

ഡിജിറ്റൽ രൂപ അഥവാ ഇ റുപ്പീ പ്രാബല്യത്തിൽ വന്നതോടെ പൊതുജനങ്ങൾക്ക് ഇതിനെ കുറിച്ചുള്ള സംശയങ്ങളും കൂടുകയാണ്. ഇ റുപ്പി ഉപയോഗിക്കുമ്പോൾ ബാങ്ക് അക്കൗണ്ട് വേണ്ടെന്നത് ഗ്രാമീണ ജനതക്ക് വലിയ ഉപകാരപ്രദമാകും

ഡിജിറ്റൽ രൂപ കടലാസ് കറൻസിയുമായി കൈമാറ്റം ചെയ്യാൻ സാധിക്കും. ആദ്യഘട്ട പരീക്ഷണത്തിന് ശേഷം എങ്ങനെ എല്ലാവര്‍ക്കും ഉപയോഗിക്കാമെന്ന് റിസർവ് ബാങ്ക് നിർദേശങ്ങൾ നൽകും

ഇതിന്റെ ഉടമകൾക്ക് ബാങ്ക് അക്കൗണ്ട് ആവശ്യമില്ല. പങ്കെടുക്കുന്ന ബാങ്കുകളുടെ ആപ്പുകൾ വഴിയാണ് ഇപ്പോൾ ഇ റുപ്പി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. സർക്കാർ ഭീം പോലുള്ള ഒരു ആപ് ഇ റുപ്പിക്കായി പുറത്തിറക്കും

നാളുകൾകൊണ്ട് ഡിജിറ്റൽ രൂപ പേപ്പർ കറൻസിയെ പുനസ്ഥാപിക്കുവാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ. ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് ഡിജിറ്റൽ രൂപ

ഡിജിറ്റൽ രൂപ വാലറ്റിൽ സൂക്ഷിക്കുന്നതിന് ആർബിഐ പരിധി നിശ്ചയിച്ചിട്ടില്ല. 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡിജിറ്റൽ രൂപ ഇടപാടുകൾ നികുതി കാര്യങ്ങൾക്കായി റിപ്പോർട്ട് ചെയ്യാനിടയുണ്ട്

ഡിജിറ്റൽ രൂപക്ക് പലിശ ലഭിക്കില്ല. കാരണം ഇത് ബാങ്കുകളെന്ന ഇടനിലക്കാരെ ഒഴിവാക്കിയാണ് നേരിട്ട് ഉപഭോക്താവുമായി ഇടപാടുകൾ നടത്തുന്നത്

ഭാവിയിൽ കിസാൻ ക്രെഡിറ്റ് കാർഡുകൾക്ക് പകരക്കാരനായി വരെ ഡിജിറ്റൽ രൂപ ഉപയോഗത്തിൽ വരുത്താൻ സാധിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ പറയുന്നു. വിവിധ മേഖലയിലെ കൂടുതൽ ആളുകളെ ഇതിലേക്ക് കൊണ്ടുവരും

യുപിഐയും ഇ റുപ്പി വാലറ്റും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് ഇറുപ്പി വാലറ്റിനെ ഏതെങ്കിലും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതില്ല എന്നതാണ്. എന്നാൽ യുപിഐ വഴി ഇടപാടുകൾ നടത്താൻ ഉപഭോക്താക്കൾ വാലറ്റിനെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതുണ്ട്

നിലവിലുള്ള പേയ്‌മെന്റ് സംവിധാനങ്ങൾക്ക് സമാനമായ സൈബർ ആക്രമണത്തിന് ഡിജിറ്റൽ രൂപയിലും സാധ്യതയുണ്ടെന്ന് ആർബിഐ കൺസെപ്റ്റ് പേപ്പർ പറയുന്നു