പുതിയ ബാങ്ക് ലോക്കർ കരാർ പൂർണ സുരക്ഷിതമോ?

1khku8sbrq7mjfuc5mnd0h4kpc https-www-manoramaonline-com-web-stories-sampadyam https-www-manoramaonline-com-web-stories-sampadyam-2023 osorj2bilib348jj3uto06h9i web-stories

ബാങ്ക് ലോക്കറുകളുടെ പുതിയ കരാര്‍ ഒപ്പിടാനുള്ള സമയപരിധി ഒരു വർഷത്തേയ്ക്ക് റിസര്‍വ് ബാങ്ക് നീട്ടി. ഇതനുസരിച്ച് വരുന്ന ഡിസംബര്‍ 31വരെ കരാറില്‍ ഒപ്പിടാന്‍ സാവകാശമുണ്ട്.

ഉപഭോക്താക്കള്‍ക്ക് പ്രതികൂലവ്യവസ്ഥകളൊന്നും പുതിയ കരാറില്‍ ഉണ്ടാകരുതെന്നാണ് ആര്‍ബിഐ വിജ്ഞാപനം. ബാങ്കുകള്‍ സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ കരാറുകളില്‍ അന്യായമായ നിബന്ധനകളോ വ്യവസ്ഥകളോ ഉള്‍പ്പെടുത്തരുത്

അഗ്നിബാധയോ മോഷണമോ മൂലം ലോക്കറിലുള്ളവ നഷ്ടപ്പെട്ടാല്‍ ബാങ്കുകളുടെ ബാധ്യതയ്ക്ക് പരിധിയുണ്ട്. ലോക്കറിന്റെ വാര്‍ഷിക വാടകയുടെ നൂറിരട്ടി തുകയാണിത്. ബാങ്ക് കെട്ടിടം തകരുകയോ, ജീവനക്കാര്‍ തട്ടിപ്പ് നടത്തുകയോ ചെയ്താലും ഇതേ മാനദണ്ഡമാണ്

ഉപഭോക്താവിന് ലോക്കറിലെ വസ്തുക്കള്‍ക്ക് ഇന്‍ഷൂറന്‍സ് എടുക്കാം. എന്നാല്‍ ബാങ്കുകള്‍ നേരിട്ടോ അല്ലാതെയോ ഇതിനുള്ള ബാദ്ധ്യത ഏറ്റെടുക്കില്ല