കേന്ദ്രബജറ്റ് സാധാരണക്കാരന്റെ ഈ പ്രതീക്ഷകളെ പൂവണിയിക്കുമോ?

content-mm-mo-web-stories-sampadyam-2023 content-mm-mo-web-stories content-mm-mo-web-stories-sampadyam union-budget-expectations-of-middle-class-and-development 4p2qq88oo6kq2uo5379du333qu 32t3esbb1o2ev6v1ll8ge60mn2

സാധാരണക്കാർ മുതൽ ബഹുരാഷ്ട്രക്കമ്പനികൾ വരെ കാത്തിരിക്കുന്നത് നിർമല സീതാരാമന്റെ പുതിയ ബജറ്റിലേയ്ക്കാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം മുതൽ കയറ്റുമതി – ഇറക്കുമതി മേഖലകളിലെ രാജ്യാന്തരക്കൈമാറ്റം വരെ ബജറ്റിൽ നിർണായക വിഷയങ്ങളാകും.

അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തും വിധം സാമ്പത്തിക സംവിധാനം ക്രമപ്പെടുത്തുമ്പോഴാണ് രാജ്യത്തിന്റെയും ജനതയുടെയും ജീവിത ചുറ്റുപാടുകൾ മെച്ചപ്പെടുക

പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വർഷം എന്ന നിലയിൽ പാചക വാതകത്തിനും വാഹനങ്ങളുടെ പെട്രോൾ ഡീസൽ വിലകളിലും വലിയ വർധന സർക്കാർ തീരുമാനിക്കില്ല

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിനുള്ള ക്ഷേമ പദ്ധതികൾ വർധിപ്പിച്ചില്ലെങ്കിൽ കൂടി നിലവിലുള്ളത് തുടരേണ്ടിവരും. മറ്റു ചില ചെലവുകൾക്കും എന്തായാലും വകയിരുത്തിയേ പറ്റൂ. ഉദാഹരണത്തിന് രാജ്യരക്ഷയും പ്രതിരോധവുമായി ബന്ധപ്പെട്ട ചിലവുകൾ

പ്രത്യക്ഷ നികുതിയിൽ 15 ലക്ഷത്തിനുമേൽ വരുമാനത്തിന് ഇപ്പോൾ 30 ശതമാനം നികുതിയുള്ളതു 25 ശതമാനമായി കുറക്കണമെന്നാണ് ഒരാവശ്യം. കൂടാതെ 15 ലക്ഷമെന്നത് ഉയർത്തി 20 ലക്ഷമാകണം

പലിശനിരക്ക് മേലേക്ക് എത്തിയിരിക്കുന്ന ഈ ചുറ്റുപാടിൽ വരുമാനത്തിൽ നിന്നും ഭവന വായ്പയുടെ പലിശ കുറക്കുന്നത് 2 ലക്ഷത്തിൽ നിന്നും 5 ലക്ഷം ആക്കി ഉയർത്തുന്നത് ഉചിതമായിരിക്കും. സ്റ്റാൻഡേർഡ് ഡിഡക്ഷനിലും വർധന വേണം

ഭവന വായ്പയുടെ മുതലിലേക്കുള്ള തിരിച്ചടവ്, നികുതി ഇളവ് അനുവദിക്കുന്ന നിക്ഷേപങ്ങൾ, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, ലൈഫ് ഇൻഷുറൻസ് പ്രീമിയം, വിദ്യാഭ്യാസ ഫീസ് ഇവയെല്ലാം കൂടി 1.5 ലക്ഷം രൂപയാണ് റിബേറ്റ്. ഇതിൽ ഭവന വായ്പ, ഇൻഷുറൻസ് പ്രീമിയം എന്നിവക്കെങ്കിലും പ്രത്യേകം റിബേറ്റ് അനുവദിക്കുമെന്നാണ് പ്രതീക്ഷ

ഹെൽത്ത് ഇൻഷുറൻസിനുള്ള നിലവിലുള്ള 25000 രൂപയുടെ റിബേറ്റ് 50000 രൂപവരെയെങ്കിലും ഉയർത്തണം. ഇപ്പോൾ 80 വയസ്സിനു മേലെയുള്ള മുതിർന്ന പൗരന്മാർക്കുള്ള കിഴിവായ 5 ലക്ഷം ലിമിറ്റ് 60 വയസ് മുതൽ നൽകണമെന്ന് അഭിപ്രായമുണ്ട്

തിരഞ്ഞെടുപ്പ് വർഷം ആയതിനാൽ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനങ്ങളെടുക്കുവാൻ സാധ്യതയില്ല. എന്നാൽ ഇത്തവണത്തെ ബജറ്റിന് സാമൂഹിക സാമ്പത്തിക മാനങ്ങളെക്കാൾ രാഷ്ട്രീയ മാനം ഉണ്ടാകാം. അതിനാൽ ഫെബ്രുവരി ഒന്നാം തീയതി വരെ കാത്തിരിക്കുക.

കേന്ദ്രബജറ്റ് സാധാരണക്കാരന്റെ പ്രതീക്ഷകളെ പൂവണിയിക്കുമോ?

https://www.manoramaonline.com/web-stories/sampadyam
Read Article