നിങ്ങളുടെ ഏതെല്ലാം വരുമാനത്തിനു നികുതി നൽകണം?

income-tax-for-your-different-income https-www-manoramaonline-com-web-stories 3reipqtmfgldhnq1c0uombq4oc https-www-manoramaonline-com-web-stories-sampadyam https-www-manoramaonline-com-web-stories-sampadyam-2023 3o2b5vgd4vf2ksno5gqssl34af

നികുതിബാധകമായ വരുമാനങ്ങളെല്ലാം ഉൾപ്പെടുത്താതെയാകും പലപ്പോഴും ആദായനികുതി ആസൂത്രണം ചെയ്യാറുള്ളത്

മൊത്തം വരുമാനം ശരിയായി കണക്കാക്കാൻ വ്യക്തിയുടെ ശമ്പളം, വാടക, ബിസിനസ്/ പ്രഫഷന്‍ വരുമാനം, മൂലധനനേട്ടം, മറ്റു വരുമാനം എന്നീ അഞ്ചു വരുമാനങ്ങൾ കൂട്ടണം

ശമ്പളവരുമാനത്തിൽ പെന്‍ഷന്‍, ബോണസ് ഇവ ഉൾപ്പെടും. ശമ്പള– പെൻഷൻ വർധന, അരിയറുകൾ, ബോണസ് എന്നിവ അടക്കം വേണം. ഇല്ലെങ്കിൽ അധിക ബാധ്യത വരാം.

ശമ്പള–പെൻഷൻ–ബിസിനസ് പ്രഫഷനൽ വിഭാഗത്തിൽപെട്ടവർക്കെല്ലാം വാടക അടക്കം പല അധിക വരുമാനം ഉണ്ടാകും. അവ ഉൾപ്പെടുത്തണം

സ്ഥിരനിക്ഷേപം, റിക്കറിങ് ഡിപ്പോസിറ്റ്, സേവിങ്സ് അക്കൗണ്ടുകൾ എന്നിവ ഓരോന്നിന്റെയും പലിശ വരുമാനത്തിൽ പെടുത്തണം.

ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപം വിറ്റു കിട്ടുന്ന ലാഭം, ഡിവിഡൻഡ് തുക എന്നിവയും നിങ്ങളുടെ മൊത്ത വരുമാനം വർധിപ്പിക്കും

സ്വർണം, ഭൂമി അടക്കമുള്ള ആസ്തികൾ വിറ്റുകിട്ടുന്ന ലാഭവും സമ്മാനമായോ ലോട്ടറി അടിച്ചോ കിട്ടുന്ന തുകകളും വരുമാനമാണ്. ഇവയിലെ ഇളവുകൾ ഉപയോഗപ്പെടുത്തുകയും വരുമാനത്തിൽ കൂട്ടുകയും വേണം