തേൻ സംസ്കരിച്ചു വിൽക്കാം, മികച്ച നേട്ടമുണ്ടാക്കാം

https-www-manoramaonline-com-web-stories processed-honey-is-a-good-business-opportunity https-www-manoramaonline-com-web-stories-sampadyam https-www-manoramaonline-com-web-stories-sampadyam-2023 1c0hjhjjcgjfppgn1lu24jh1ca 61cpojn2udj9mr6i9ar4rk3fo9

സംസ്കരിച്ച തേൻ എന്ന സംരംഭം വീട്ടമ്മമാർക്കും ശോഭിക്കാവുന്ന മികച്ച ബിസിനസാണ്. വലിയ നിക്ഷേപമില്ലാതെ ചെയ്യാവുന്ന സംസ്കരിച്ച തേനിനു ഡിമാൻഡ് ഉണ്ട്. 6 മാസം വരെ കേടു കൂടാതെ ഉപയോഗിക്കാം. തേൻ കർഷകർക്ക് ഉൽപന്നത്തിനു മികച്ച വില ലഭിക്കും.

കർഷകരിൽനിന്നു നേരിട്ടു തേൻ സംഭരിക്കുക. ചെറിയ അളവുകളിൽ ലഭിക്കുന്നതും വാങ്ങണം. ഇതിന്റെ ജലാംശം നീക്കം ചെയ്യണം. ഹോർട്ടികോർപ്പിന്റെ ഹണി പ്രോസസിങ് കേന്ദ്രത്തിൽനിന്ന് ഇങ്ങനെ ചെയ്യാം

രുചിയ്ക്കും മണത്തിനും ആവശ്യമെങ്കിൽ സ്പൈസസ് ഓയിൽ ചേർക്കാം. അതിനു ശേഷം ഗ്ലാസ് ബോട്ടിലിൽ നിറച്ച്, ലേബൽ ചെയ്ത്, വിപണിയിൽ ഇറക്കാം. എഫ്എസ്എസ്എഐ, പാക്കർ ലൈസൻസ് എന്നിവ വേണം

ഓൺലൈനിലും വിൽക്കാം. 20% അറ്റാദായം ലഭിക്കും. ഒരു വർഷത്തിനുള്ളിൽ 5 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടമുണ്ടാക്കാം. മെഷിനറികൾ ഇല്ലാതെ കൈകൊണ്ടു ചെയ്യാം. ഒരു വെയിങ് ബാലൻസ് (ഇലക്ട്രോണിക്സ്) കരുതണം. പായ്ക്കിങ്ങിനുള്ള ചില്ലു കുപ്പികളാണ് പ്രധാന ചെലവ്