എന്റെ കുട്ടിക്ക് ഏറ്റവും മികച്ചത് തന്നെ വേണം

content-mm-mo-web-stories-sampadyam-2023 content-mm-mo-web-stories content-mm-mo-web-stories-sampadyam different-child-insurance-policies 7qimi9bonhafjne9b5t8pj9mi0 22bogd1bgu2eopp2q5eq3r8t5c

കുട്ടികളുടെ ജീവിതം സുരക്ഷിതമാക്കാനാണ് രക്ഷിതാക്കളുടെ ശ്രദ്ധ. താങ്ങാവുന്നതില്‍ ഏറ്റവും മികച്ചത് തന്നെ കുട്ടികള്‍ക്ക് നല്‍കും. അത് വിദ്യാഭ്യാസത്തിന്റെ കാര്യത്തിലായാലും ആരോഗ്യസംരക്ഷണത്തിലായാലും. അവർക്കായുള്ള ചില ഇന്‍ഷുറന്‍സ് പ്ലാനുകളിതാ

ചൈല്‍ഡ് ഹെല്‍ത്ത് പോളിസി: കുട്ടിയ്ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്ങ്ങളോ അപകടമോ ഉണ്ടായാല്‍ ചികിത്സാ ചെലവിനായി നെട്ടോട്ടം ഓടേണ്ടി വരും. ആശുപത്രി, മരുന്നുകള്‍, മറ്റ് അനുബന്ധ സേവനങ്ങള്‍ എന്നിവയ്ക്ക് പരിരക്ഷ

ചൈല്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ്: ഈ പോളിസി ഇന്‍ഷുറന്‍സ് കൂടാതെ നിക്ഷേപവും അനുവദിക്കുന്നുണ്ട്. മാതാപിതാക്കള്‍ക്ക് ചെറിയ പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ ഉപയോഗിക്കാം

വിദ്യാഭ്യാസ ഇന്‍ഷുറന്‍സ്: കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പോളിസിയാണിത്. പോളിസി കാലാവധി തീരുമ്പോള്‍ കിട്ടുന്ന തുക കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് വിനിയോഗിക്കാവുന്നതാണ്

ക്രിട്ടിക്കല്‍ ഇല്‍നെസ് ഇന്‍ഷുറന്‍സ്: എന്തെങ്കിലും ഗുരുതരമായ അസുഖം കണ്ടെത്തിയാല്‍ ചെലവുകള്‍ക്ക് ഈ പോളിസി സഹായകമാകും. ഒറ്റത്തവണയാണ് ഈ പോളിസിയില്‍ നിന്ന് തുക ലഭിക്കുക