സോംബി കമ്പനികൾ വളരുന്നു, നിങ്ങളുടെ പണം ആവിയാകുമോ?

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list 1gsd0dh411dg7stiotgsgo8er1 mo-business-indian-economy mo-business-bankloan mo-business-loanrepayment

ഹൊറർ സിനിമകളിൽ കാണുന്ന മനുഷ്യനെ ആക്രമിക്കുകയോ തിന്നുകയോ ചെയ്യുന്ന സോംബികളെ നമുക്ക് പരിചയമുണ്ടാകും. എന്നാൽ എന്താണ് സോംബി കമ്പനികൾ?

പല കമ്പനികളും, വളർച്ചയുടെ ഘട്ടത്തിൽ കടമെടുപ്പ് നടത്തുന്നവയായിരിക്കും. ചില കമ്പനികൾക്ക് കട ബാധ്യത കൈകാര്യം ചെയ്യാൻ കഴിയാത്ത വിധത്തിൽ ആയിത്തീരും.

കടം കൊടുക്കുന്ന സാമ്പത്തിക സ്ഥാപനങ്ങൾക്ക് വരെ ഇത്തരം കമ്പനികൾ ബാധ്യത ഉണ്ടാക്കും. ഇത്തരക്കാരെയാണ് സോംബി കമ്പനികൾ എന്ന് വിളിക്കുന്നത്.അതായത് കട ബാധ്യതകൾ നികത്താൻ പോലും ലാഭം ഉണ്ടാക്കാത്തവയാണ് സോംബി കമ്പനികൾ

ഇന്ത്യയിൽ ഇവയേറുകയാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സോംബി സ്ഥാപനങ്ങൾ സമ്പദ് വ്യവസ്ഥക്ക് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.

ബാങ്കുകളിൽ നിന്നും കടമെടുത്ത് വിദേശത്തേക്ക് മുങ്ങിയ വൻകിട ബിസിനസുകാരുടെ പ്രവർത്തി കാരണം സർക്കാരിന് ഈ ബാങ്കുകളെ പിന്താങ്ങേണ്ടി വന്നിട്ടുണ്ട്. ഇതിന്റെ ഭാരം സാധാരണ നികുതിദായകർക്കാണ്