പാന്‍ ആധാറുമായി ബന്ധിപ്പിക്കാൻ ഇനി 2 ദിവസം കൂടി മാത്രം

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list 3bsik5kovsf43f1vup3u90fbuc mo-business-pan-card

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 ആണ്. ഇവ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പലതവണ നീട്ടി നല്‍കിയിരുന്നു.

ലിങ്ക് ചെയ്തില്ലെങ്കിൽ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാന്‍ കാര്‍ഡുകള്‍ സാമ്പത്തിക ഇടപാടുകള്‍ക്കും മറ്റും ഉപയോഗിക്കാനാകില്ല

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് നിലവില്‍ ജൂണ്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ബന്ധിപ്പിക്കാത്തവര്‍ക്ക് ഇപ്പോള്‍ 1000 രൂപ പിഴയുണ്ട്

ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിച്ചിട്ടില്ലാത്ത നികുതിദായകര്‍ ഈ മാസം അവസാനിക്കുന്നതിന് മുമ്പായി അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം എന്ന് ആദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്

https://www.incometax.gov.in/iec/foportal/ ൽ ഇവ ബന്ധിപ്പിക്കാം. 1000 രൂപ പിഴയടക്കണം

പാന്‍-ആധാര്‍ ലിങ്കിങ് വിജയകരമാകുന്നതിന് പാനിലെയും ആധാര്‍ കാര്‍ഡിലെയും പേര്, ജനന തീയതി പോലുള്ള വിവരങ്ങള്‍ സമാനമായിരിക്കണം

പാന്‍ കാര്‍ഡിലോ ആധാര്‍ കാര്‍ഡിലോ ഈ വിവരങ്ങള്‍ തിരുത്തി സമാനമാക്കിയാല്‍ മാത്രമേ പിന്നീട് ഇത് വിജയകരമായി ലിങ്ക് ചെയ്യാന്‍ കഴിയു

web stories

For More Webstories Visit:

www.manoramaonline.com/web-stories
Read Article