ലോൺ അക്കൗണ്ടുകൾ ഉൾപ്പെടെ പുതിയ അക്കൗണ്ടുകൾ തുറക്കാനാവില്ല. നിലവിലുള്ള ലോൺ/ഡിപ്പോസിറ്റ് അക്കൗണ്ടുകൾ പുതുക്കാനുമാവില്ല
ഒരു ദിവസം അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന തുക പരമാവധി 50000 രൂപ മാത്രം. വർഷം 20 ലക്ഷം രൂപയിലേറെ പണമായി പിൻവലിച്ചാൽ 2 ശതമാനത്തിനു പകരം 20 ശതമാനമാകും ടിഡിഎസ്
പുതിയ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ലഭിക്കില്ല
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനോ റിഡീം ചെയ്യാനോ സാധിക്കില്ല. ഡിമാറ്റ് അക്കൗണ്ട് തുടങ്ങാനാവില്ല
50000 രൂപയിൽ കൂടുതൽ മൂല്യമുള്ള വിദേശ കറൻസി വാങ്ങാനാവില്ല
വസ്തുവിന്റെ വാങ്ങലോ വിൽപ്പനയോ നടക്കില്ല
ഇരുചക്രവാഹനമൊഴികെയുള്ള വാഹനങ്ങളുടെ വിൽപ്പന പറ്റില്ല