2000 രൂപ നോട്ടുകൾ : സെപ്റ്റംബറിനു ശേഷം കൈയിൽ വച്ചാൽ പിഴ ഈടാക്കിയേക്കും

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list mo-business-rbiwithdraw2000note mo-business-reservebankofindia mo-business-rs2000note 68so1aqk2q23ssfo0g2ve3quis mo-business-demonetisation

പിന്‍വലിച്ച 2000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനി രണ്ടു മാസം കൂടിയേയുള്ളൂ. അതായത് 2023 സെപ്റ്റംബര്‍ 30 വരെ

വിപണിയില്‍ പ്രചാരത്തിലുള്ള 2000 രൂപ നോട്ടിന്റെ 88 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി ആര്‍ബിഐയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

അവസാന സമയത്തേക്ക് കാത്തു നില്‍ക്കരുതെന്നും കൈവശമുള്ള നോട്ടുകള്‍ അക്കൗണ്ടുകളില്‍ ഉടന്‍ നിക്ഷേപിക്കുകയോ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കുകയോ ചെയ്യണമെന്ന് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ മെയ് മാസത്തിലാണ് 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചത്. ഇതിന് ശേഷം ജൂലൈ 31 വരെ 3.14 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളില്‍ 88 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തി

തിരികെ വന്ന 2,000 രൂപയുടെ നോട്ടുകളില്‍ 87 ശതമാനവും ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടു. ബാക്കി 13 ശതമാനം മറ്റ് മൂല്യമുള്ള നോട്ടുകളിലേക്ക് മാറ്റിയെടുത്തു

സെപ്റ്റംബര്‍ 30 വരെ കാത്തു നില്‍ക്കേണ്ടന്ന നിലപാടാണ് ആര്‍ബിഐയുടേത്. അവസാന ദിവസങ്ങളില്‍ ബാങ്കുകളില്‍ തിക്കിത്തിരക്കി എത്തേണ്ടെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്

സെപ്റ്റംബര്‍ 30 ന് ശേഷം സമയം നീട്ടി നല്‍കാനുള്ള സാധ്യത കുറവാണ്.

സമയത്തിനുള്ളില്‍ തിരികെ നല്‍കാതിരിക്കുകയും അനധികൃതമായി 2000 രൂപയുടെ നോട്ടുകള്‍ സൂക്ഷിക്കുകയും ചെയ്താല്‍ 10,000 രൂപ വരെ പിഴ ഈടാക്കിയേക്കും

web stories

For More Webstories Visit:

www.manoramaonline.com/web-stories
Read Article