യൂലിപ്പിൽ നിന്ന് പരിരക്ഷയ്ക്കൊപ്പം നേട്ടവുമുണ്ടാക്കാം

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list mo-business-assetallocation mo-business-insurancepolicy mo-business-ulipplan 1ehulcf9b99pi5q451gndp32sv

വിവിധ ആസ്തി വിഭാഗങ്ങളില്‍ മാറി മാറി നിക്ഷേപിക്കാനുള്ള സൗകര്യമാണ് യൂലിപുകളെ കൂടുതല്‍ സ്വീകാര്യമാക്കിയത്.

ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കു പുറമെ ദീര്‍ഘകാല സമ്പത്തു സൃഷ്ടിക്കല്‍, സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കല്‍, നികുതി നേട്ടം എന്നീ ഗുണങ്ങളും യൂലിപുകള്‍ നല്‍കുന്നുണ്ട്

മറ്റ് നിക്ഷേപ മേഖലകളില്‍ നിന്നു വ്യത്യസ്തമായി ചെലവില്ലാതെ സ്വിച്ചിങുകള്‍ നടത്താന്‍ യൂലിപ്പിനാകും. നഷ്ട സാധ്യതകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തു മുന്നോട്ടു പോകാന്‍ യൂലിപുകളിലെ സ്വിച്ചിങ് സഹായിക്കും

വിപണി സാഹചര്യങ്ങള്‍ നിരീക്ഷിച്ച് നിക്ഷേപ തന്ത്രങ്ങള്‍ക്ക് മാറ്റം വരുത്താന്‍ സ്വിച്ചിങ് സഹായകമാകും. നിക്ഷേപത്തില്‍ ഇടിവുണ്ടാകുന്നതു തടയാന്‍ ഇതു സഹായിക്കും

ഓഹരികള്‍, കടപ്പത്രം, ബാലന്‍സ്ഡ് ഫണ്ടുകള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലേക്കാണ് സ്വിച്ചിങ് നടത്തുക. വിപണിയുടെ പ്രവണതകള്‍ക്കനുസരിച്ച് സ്വിച്ചിങ് നടത്തിയാല്‍ വരുമാനം പരമാവധി വര്‍ധിപ്പിക്കാനാവും.

എന്നാല്‍ വന്‍ അനുഭവ സമ്പത്തുള്ള നിക്ഷേപകര്‍ക്കു പോലും വിപണി ഗതിയുടെ സമയം കണ്ടെത്തുക ബുദ്ധിമുട്ടാണ്. വിപണി പ്രവണതകള്‍ നിരീക്ഷിച്ചേ സ്വിച്ചിങ് ചെെയ്യാവൂ