വായ്പ അപേക്ഷ നിരസിച്ചോ? ഇതാകാം കാരണം

5i1jeas84a5ngu2sduudk71v50 https-www-manoramaonline-com-web-stories 78piuav2qtntc6e35eu131bkk1 https-www-manoramaonline-com-web-stories-sampadyam https-www-manoramaonline-com-web-stories-sampadyam-2023 reasons-for-rejecting-loan-applications

വീട് വെക്കാന്‍, കാര്‍വാങ്ങാന്‍ ഒക്കെ നമ്മള്‍ വായ്പ എടുക്കാറുണ്ട്. അപേക്ഷിച്ച എല്ലാവര്‍ക്കും വായ്പ ലഭിക്കാറില്ല. പ്രധാനമായും എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് വായ്പ നിരസിക്കുന്നതെന്ന് പരിശോധിക്കാം.

അപേക്ഷന്റെ വരുമാനം അടിസ്ഥാനമാക്കിയാണ് പലപ്പോഴും വായ്പ തുക നിശ്ചയിക്കുന്നത്. തിരിച്ചടവ് ശേഷിക്ക് അനുസരിച്ചാണ് പലിശ തീരുമാനിക്കുന്നത്.

വരുമാനമനുസരിച്ച് വായ്പ തിരിച്ചടയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അപേക്ഷ സ്വീകരിക്കാതിരിക്കാന്‍ സാധ്യത കൂടുതലാണ്

അതിനാല്‍ ബാങ്കുമായോ ധനകാര്യ സ്ഥാപനവുമായോ ബന്ധപ്പെട്ട് അപേക്ഷ നിരസിക്കാനുണ്ടായ കാരണം കണ്ടെത്തി പരിഹരിച്ച് അപേക്ഷ വീണ്ടും പരിഗണിക്കാന്‍ ആവശ്യപ്പെടണം.

വായ്പ ലഭിക്കാന്‍ പ്രധാനമാണ് ക്രെഡിറ്റ് സ്‌കോര്‍. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോറും ക്രെഡിറ്റ് ചരിത്രവും ഉണ്ടെങ്കില്‍ വായ്പ പെട്ടന്ന് ലഭിക്കും

കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവരുടെ വായ്പ അപേക്ഷ നിരസിക്കുകയോ ഉയര്‍ന്ന പലിശ നല്‍കുകയോ വേണം. അതുക്കൊണ്ട് എപ്പോഴും ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക

ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നത് വഴി ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താം. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്കിന്മേല്‍ വായ്പ ലഭിക്കാന്‍ എളുപ്പമാണ്

നടപടിക്രമങ്ങളിലും രേഖകളിലും ഉണ്ടാകുന്ന ചെറിയ പിഴവ് വായ്പ അപേക്ഷയെ ബാധിക്കാറുണ്ട്. ചെറിയ പിഴവാണ് വലിയൊരു തുക ലഭിക്കുന്നത് ഇല്ലാതാക്കുക

അപേക്ഷകള്‍ കൃത്യമായി പൂരിപ്പിച്ച് വേണ്ട രേഖകളോടൊപ്പം നിശ്ചിത സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കണം. ബാങ്കുകളവ കൃത്യമായി പരിശോധിച്ച് ഉറപ്പിച്ച ശേഷമേ വായ്പകള്‍ നല്‍കാറുള്ളൂ

web stories
Read Article