വിദേശയാത്രക്കാർക്കിടയിൽ ട്രാവൽ ഇൻഷുറൻസിന് പ്രിയമേറുന്നു

content-mm-mo-web-stories-sampadyam-2023 content-mm-mo-web-stories content-mm-mo-web-stories-sampadyam 2efnrriqnbs9dv4qrjrtlatqml travel-insurance-and-foreign-trip-study-by-icici-lombard 2rq2v813498gt5783evoljt800

ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ഐസിഐസിഐ ലൊംബാര്‍ഡ് വിദേശ യാത്രക്കാരുടെ സമീപനങ്ങളെക്കുറിച്ച് നടത്തിയ സര്‍വേഫലം പ്രസിദ്ധീകരിച്ചതിലാണ് ഇക്കാര്യമുള്ളത്.

സര്‍വേയില്‍ പങ്കെടുത്ത 76 ശതമാനം പേരും വിദേശ യാത്രക്കായി ട്രാവല്‍ ഇന്‍ഷുറന്‍സ് കവറേജ് സ്വന്തമാക്കിയിരുന്നു. അടുത്തയാത്രയില്‍ 92 ശതമാനം പേരും ട്രാവല്‍ ഇന്‍ഷുറന്‍സ് വാങ്ങുമെന്നും അഭിപ്രായപ്പെട്ടു

യാത്രക്കിടെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയെക്കുറിച്ചുള്ള അവബോധം വര്‍ധിച്ചു. വ്യക്തികളും കുടുംബങ്ങളും യാത്രാസുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യം കൂടുതലായി തിരിച്ചറിയുന്നു

കുട്ടികളുള്ള ദമ്പതിമാരാണ് യാത്ര പരിരക്ഷ ഏര്‍പ്പെടുത്തുന്നവരില്‍ ഭൂരിഭാഗവും. 78 ശതമാനം വരുമിത്.

വിദേശ യാത്ര കൂടിയതിന് ആനുപാതികമായി ട്രാവല്‍ ഇന്‍ഷുറന്‍സിന്റെ ആവശ്യവും കൂടിയിട്ടുണ്ട്

ആരെങ്കിലും വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സിനെക്കുറിച്ച് ഏറ്റവും കുറഞ്ഞ (57%) അവബോധം.

അടുത്ത യാത്രയ്ക്കായി നാലില്‍ മൂന്നുപേരും ട്രാവല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്

യാത്രാ ഇന്‍ഷുറന്‍സിന്റെ ആവശ്യം നിര്‍ണയിക്കുന്നത് ലക്ഷ്യസ്ഥാനമാണെന്ന് 71% പേര്‍ അവകാശപ്പെടുന്നു

web stories
Read Article