മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട് പലയാവർത്തി കേട്ടിട്ടുള്ള 10 കെട്ടുകഥകൾ ഇവയാണ്

content-mm-mo-web-stories-sampadyam-2023 content-mm-mo-web-stories content-mm-mo-web-stories-sampadyam 784pnv5bb6niqd108qvdr57hvh these-are-the-major-marketing-misconceptions 1m270ategpk6nqhj4rd6i7q93n

1. മാർക്കറ്റിങ് പണച്ചെലവേറിയതാണ് ചെലവേറിയതും കുറഞ്ഞതും തീരെ ചെലവില്ലാത്തതുമായ മാർക്കറ്റിങ് തന്ത്രങ്ങളുണ്ട്. അനുയോജ്യമായത് തിരഞ്ഞെടുക്കണമെന്നു മാത്രം

2. മാർക്കറ്റിങ് എന്നാൽ വിൽപന മാത്രം മാർക്കറ്റിങ് വിൽപനയും കൂടിയാണ്. ബ്രാൻഡിനെ/സംരംഭത്തെക്കുറിച്ച് അവബോധമുള്ള ഉപഭോക്താക്കളെ വാർത്തെടുക്കുന്നത് മുതൽ വിൽപനാനന്തര സേവനങ്ങൾ വരെയും മാർക്കറ്റിങ്ങാണ്

3. പഴയ മാർക്കറ്റിങ് ഇനിയില്ല ഡിജിറ്റൽ മാർക്കറ്റിങ് – പരമ്പരാഗത മാർക്കറ്റിങ് ഇവയുടെ എല്ലാറ്റിന്റെയും കാര്യക്ഷമമായ സംയോജനമാണു വേണ്ടത്

4. എല്ലാ സോഷ്യൽ മീഡിയയിലും സാന്നിധ്യമുണ്ടാകണം എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും എല്ലാ സംരംഭത്തിനും യോജിച്ചതല്ല. ഉദാഹരണത്തിന്, അസംസ്‌കൃത വസ്തുക്കൾ ഉൽപാദകർക്കു വിപണനം നടത്തുന്ന സംരംഭകർക്കു ലിങ്ക്ഡ് ഇൻ നല്ലതാണ്. എന്നാൽ, തുണിത്തരം വിൽക്കുന്ന സംരംഭത്തിന് ലിങ്ക്ഡ് ഇൻ പറ്റില്ല.

5. മാർക്കറ്റിങ്, പെട്ടെന്നുള്ള വിൽപന ഒട്ടുമിക്ക സംരംഭകർക്കും ഉടനടി ഫലം കാണണം. എന്നാൽ പതിയെ മാത്രമേ മാർക്കറ്റിങ് തന്ത്രങ്ങള്‍ ഫലങ്ങൾ കണ്ട് തുടങ്ങൂ.

6. ക്രിയാത്മകത മാത്രം പോരാ മുന്നേറാൻ ക്രിയാത്മകത മാത്രമുണ്ടായിട്ടു കാര്യമില്ല. പരസ്യ ക്യാംപെയ്നുകൾ കണ്ടു വരുന്ന ഉപഭോക്താവിന് മികച്ച ഉൽപന്നം/സേവനം നൽകാനായില്ലെങ്കിൽ കാര്യമില്ല.

7. ലഘു സംരംഭത്തിന് മാർക്കറ്റിങ് വേണ്ട ഓൺലൈൻ ലിസ്റ്റിങ് പോലെയുള്ള അടിസ്ഥാന മാർക്കറ്റിങ് പോലുമില്ലെങ്കിൽ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാണ്

8. മാർക്കറ്റിങ് ലളിതം, ആർക്കും ചെയ്യാം അതിസങ്കീർണ്ണമായൊരു മേഖലയാണ് മാർക്കറ്റിങ്. മനുഷ്യരെയാണ് ആകർഷിക്കേണ്ടതെന്നോർക്കണം. വൈദഗ്ധ്യമില്ലാത്തവരാണ് മാർക്കറ്റിങ് തന്ത്രങ്ങൾ മെനയുന്നതെങ്കിൽ പാളിച്ചയുറപ്പ്

9. പുതിയവരെ എത്തിക്കുന്നതാണ് മാർക്കറ്റിങ് പുതിയ ഉപഭോക്താക്കളെയെത്തിക്കുന്നതിനൊപ്പം നിലവിലെ ഉപഭോക്താക്കളെ നിലനിർത്തേണ്ടതും മാർക്കറ്റിങ് ചുമതലയാണ്.

10. മികച്ചതാണെങ്കിൽ പിന്നെന്തിന് മാർക്കറ്റിങ് എത്ര മികച്ച ഉൽപന്നം/സേവനം ആണെങ്കിലും ഒരു തവണയെങ്കിലും ഉപയോഗിച്ചാൽ മാത്രമല്ലേ മികച്ചതെന്നറിയൂ. അവിടെയും വേണം മാർക്കറ്റിങ്

web stories
Read Article