വിവാഹം എന്നത് രണ്ട് വ്യക്തികളെ ആശ്രയിച്ചാണ്. ബീച്ചുകളും മലമുകളും കാടുകളുമെല്ലാം കല്ലാണ ലൊക്കേഷന്‍ ആകുന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിന്റെ കാലമാണിപ്പോള്‍.
ആഗ്രഹിച്ചപോലെ ഇഷ്ടമുള്ള സ്ഥലത്ത് ഇഷ്ടമുള്ള രീതിയില്‍ കല്യാണം നടത്താന്‍ ബാങ്ക് സഹായിക്കും.
വിവാഹ വേദി, വിഭവങ്ങൾ, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ ടെന്‍ഷനൊന്നും ഇല്ലാതെ വിവാഹ ആഘോഷങ്ങള്‍ പൊടിപൊടിക്കാം
വിവാഹച്ചെലവുകള്‍ക്കുള്ള വ്യക്തിഗത വായ്പയാണ് വിവാഹ വായ്പ, സാധാരണ വ്യക്തിഗത ലോണിന് അപേക്ഷിക്കുന്നത് പോലെയാണ് ഈ ലോണും ലഭിക്കുക.
വിവാഹ ലോണ്‍ ലഭിക്കാന്‍ ഈടായി ആസ്തി നല്‍കേണ്ടതില്ല. വ്യക്തിഗത വായ്പ അപേക്ഷകര്‍ക്കായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ മതി
വിവാഹ ലോണിന്റെ തിരിച്ചടയ്ക്കാനുള്ള ശേഷിയടക്കം നോക്കിയാകും വായ്പ ലഭിക്കുക. വിവാഹ ലോണിന് യോഗ്യത നേടുന്നതിന് ജോലി ആവശ്യമാണ്. വിവാഹ പ്രായമാകണം. ഉയര്‍ന്ന പ്രായ പരിധി 60 മുതല്‍ 65 വയസ്സ് വരെയാണ്.
വിവാഹച്ചെലവുകള്‍ക്കായി സമ്പാദ്യവും നിക്ഷേപവും ഉപയോഗിച്ച് ബാക്കി ആവശ്യമായ തുകയ്ക്ക് മാത്രം അപേക്ഷിക്കുക
കൃത്യമായ പ്ലാനുണ്ടാക്കി വേണം വായ്പയ്ക്ക് അപേക്ഷിക്കാന്‍. വ്യക്തിഗത ലോണ്‍ വഴി നിങ്ങള്‍ക്ക് 50,000 മുതല്‍ ഏകദേശം 40 ലക്ഷം വരെയോ അതില്‍ കൂടുതലോ തുക ലഭിക്കും.
സാലറി സ്ലിപ്പുകള്‍, ഫോട്ടോഗ്രാഫുകള്‍, കെ.വൈ.സി, കഴിഞ്ഞ മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ എന്നിവയുള്‍പ്പെടെ ചില രേഖകള്‍ ഇതിന് ആവശ്യമാണ്.