ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ആപ്ലിക്കേഷന്‍ ഫോറം പൂരിപ്പിച്ചു നല്‍കുമ്പോള്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യമാകണം. അറിഞ്ഞോ അറിയാതെയോ തെറ്റുകള്‍ വരുത്തരുത്. ഇത് ക്ലെയിം തള്ളിക്കളയാന്‍ കാരണമാകും.
നിങ്ങളെക്കുറിച്ച് പ്രായം, വരുമാനം, നിലവിലുള്ള മെഡിക്കല്‍ പോളിസികള്‍, ഉദ്യോഗം (പ്രത്യേകിച്ച് അപകടകരമായ ജോലിയിലാണ് ഉള്ളതെങ്കില്‍), വിനോദങ്ങള്‍ (ഹൈക്കിംഗ്, സ്കൂബ ഡൈവിംഗ് പോലെയുള്ള സാഹസിക വിനോദങ്ങള്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍) തുടങ്ങിയ വിവരങ്ങള്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കണം.
ഈവസ്തുതകള്‍ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ അപേക്ഷ സ്വീകരിക്കണോ എന്ന് കമ്പനി തീരുമാനിക്കുന്നത്.
എത്ര പ്രീമിയം കണക്കാക്കണമെന്നതും ഇവയെ ആശ്രയിച്ചിരിക്കും.
ഏജന്‍റുമാരുടേയോ മറ്റാരുടെയെങ്കിലുമോ സഹായം തേടാതെ നിങ്ങള്‍ തന്നെ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ചു നല്‍കുന്നതാണ് ഉചിതം.
നേരത്തെയുള്ള/നിലവിലുള്ള അസുഖങ്ങളെക്കുറിച്ചും മോശം ശീലങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പറയണം
നിലവില്‍ നിങ്ങള്‍ക്കുള്ള അസുഖങ്ങള്‍, പാരമ്പര്യമനുസരിച്ച് വരാന്‍ സാധ്യതയുള്ള രോഗങ്ങള്‍, ഉദാസീനമായ ജീവിതശൈലി, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ എന്നിവയെക്കുറിച്ച് വെളിപ്പെടുത്തണം.
ഉയര്‍ന്ന പ്രീമിയം അടയ്ക്കുന്നതും പോളിസി നിരസിക്കുന്നതും ഒഴിവാക്കുന്നതിന് ചിലര്‍ ഈ വിവരങ്ങള്‍ മറച്ചുവെച്ചേക്കാം.ഇതെല്ലാം മെഡിക്കല്‍ ഹിസ്റ്ററി വിഭാഗത്തില്‍ രേഖപ്പെടുത്തണ്ടതാണ്.