2023ൽ ബിറ്റ് കോയിൻ ഉയർന്നത് 163 ശതമാനം!

content-mm-mo-web-stories-sampadyam-2023 content-mm-mo-web-stories content-mm-mo-web-stories-sampadyam 5bkcjh092m5m1qjm54u62gv7q8 bitcoin-price-is-going-up-how-long-will-rally-continue 4uk9c3eml837rni5h64ndff9hf

ബിറ്റ് കോയിൻ ഈ  വർഷം സ്വർണത്തേയും ഓഹരിയേയും കടത്തിവെട്ടി.

2023 വർഷാദ്യം നല്ലകാലമായിരുന്നില്ലെങ്കിലും  ബിറ്റ് കോയിനിന്‌ 2023 പകുതി മുതൽ വെച്ചടി കയറ്റമായിരുന്നു.

ബിറ്റ് കോയിൻ ഉൾപ്പെടെ ക്രിപ്റ്റോ കറൻസികളെ ചട്ടക്കൂടിനുള്ളിൽ കൊണ്ടുവരുന്നതിന്  രാജ്യാന്തര ഏജൻസികളും  മുൻകൈ എടുത്ത വർഷമായിരുന്നു 2023.

ഡോളറിന് പകരം ബിറ്റ് കോയിൻ എന്ന നിലയിലേക്ക് കൂടുതൽ രാജ്യങ്ങൾ ചിന്തിക്കുന്ന കാലം വിദൂരമല്ല എന്നതാണ് ഇപ്പോഴത്തെ പ്രവണതകൾ

സ്വർണ വിലയോടൊപ്പം നീങ്ങാൻ ബിറ്റ് കോയിൻ 2023 ൽ ശ്രമിച്ചതും ശ്രദ്ധേയമായിരുന്നു.

സ്വർണം താഴുമ്പോൾ താഴാനും, സ്വർണ വില ഉയരുമ്പോൾ ഉയരാനും 2023ൽ ഉടനീളം ബിറ്റ് കോയിൻ ശ്രദ്ധിച്ചിരുന്നു.

ബിറ്റ് കോയിൻ എ ടി എമ്മുകളും കൂടുതലായി വന്ന  വർഷമായിരുന്നു 2023.

ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ പല മേഖലകളിലും ബിറ്റ് കോയിൻ ആധിപത്യം പുലർത്താൻ തുടങ്ങുന്ന വർഷമായിരിക്കും 2024 എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.