സെന്‍സെക്‌സിനേയും നിഫ്റ്റിയേയും റിക്കാര്‍ഡുയരത്തിലേക്കുയര്‍ത്തിയ ഇപ്പോഴത്തെ കുതിപ്പിന് പ്രധാനമായും നാലു ചാലക ശക്തികളാണുള്ളത്.
വിപണിയിലേക്കുള്ള ആഭ്യന്തര പണമൊഴുക്ക് ശക്തമായി തുടരുന്നു.
മൊത്തം ഡിമാറ്റ് അക്കൗണ്ടുകള്‍ 13 കോടിയായി
മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 50 ട്രില്യണ്‍ രൂപയിലെത്തി; പ്രതിമാസ SIP നവംബറില്‍ 17000 കോടി രൂപ കടന്നു. ഇത് വിപണിയുടെ കുതിപ്പിനു ശക്തിയേകി.
യുഎസ് ബോണ്ട് യീല്‍ഡിലുണ്ടായ ശക്തമായ തിരുത്തല്‍ വില്‍ക്കുന്നതിനു പകരം വിദേശ നിക്ഷേപകരെ വാങ്ങുന്നവരാക്കി. വരും നാളുകളിലും വിദേശ നിക്ഷേപങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കും.
സംസ്ഥാന തെരഞ്ഞെടുപ്പു ഫലങ്ങള്‍ 2024ലെ പൊതു തെരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയ സ്ഥിരതയുണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നത്.
രാഷ്ട്രീയ സ്ഥിരതയും വിപണി സൗഹൃദമായ പരിഷ്‌കാരങ്ങളിലൂന്നിയ സര്‍ക്കാരുമാണ് വിപണിക്കു താല്‍പര്യം.
സമ്പദ് വ്യവസ്ഥ മികച്ച പ്രകടനം കാഴ്ച വെക്കുന്നു, 2024 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 7.6 ശതമാനമായി ഉയര്‍ന്നത് ശുഭാപ്തി വിശ്യാസികളെപ്പോലും അതിശയിപ്പിച്ചു.
കമ്പനികളുടെ ലാഭ വര്‍ധനയും മികച്ചതാണ്. ഈ അനുകൂല ഘടകങ്ങള്‍ വിപണിയിലെ കുതിപ്പു നിലനിര്‍ത്താന്‍ പര്യാപ്തമാണ്.