പുതുവർഷത്തിൽ ഈ സാമ്പത്തിക മാറ്റങ്ങൾ അറിയുക

content-mm-mo-web-stories-sampadyam-2024 content-mm-mo-web-stories content-mm-mo-web-stories-sampadyam finance-related-changes-set-for-rollout-from-january-2024 e93r3ik9vld5u1ivql3pei47r 56lj1041elvcc14aabqf9cudj4

പുതു വർഷത്തെ വരവേൽക്കുമ്പോൾ പോക്കറ്റിനെ ബാധിക്കുന്ന പുതിയ മാറ്റങ്ങളും വരുന്നുണ്ട്. നോമിനി മുതൽ ആദായ നികുതി അടക്കുന്ന തിയതി വരെ ഫോണിൽ റിമൈൻഡർ ഇടാം. തിരക്കുകൾക്കിടയിൽ മറന്നു പോകാതെ കാര്യങ്ങൾ ചിട്ടയോടെ ചെയ്യാൻ ഇത് സഹായിക്കും.

ഓഹരി വിപണി

സെബി ഓഹരി വിപണിയിലെ സെറ്റിൽമെന്റ് പ്രക്രിയയിൽ മാറ്റം വരുത്താനുള്ള പദ്ധതികൾ തയ്യാറാക്കുന്നുണ്ട്.  ഇത് ഇടപാട് എടുക്കുന്ന സമയം ഗണ്യമായി കുറയ്ക്കാൻ ലക്ഷ്യമിടുന്നു.

പിഴ പലിശ

ഏപ്രിൽ 1 മുതൽ എടുക്കുന്ന വായ്പകളുടെ, തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രമേ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് ഈടാക്കാനാവൂ.

യു പി ഐ 'ടാപ്പ് ആൻഡ് പേ'

'ടാപ്പ് ആൻഡ് പേ' ബട്ടൺ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്ന രീതി ജനുവരിയിൽ പ്രാബല്യത്തിൽ വരും.  ഒരു വർഷമായി ഉപയോഗിക്കാത്ത മൊബൈൽ നമ്പറുകളുമായും ബാങ്ക് അക്കൗണ്ടുകളുമായും ലിങ്ക് ചെയ്‌തിരിക്കുന്ന യുപിഐ ഐഡികൾ  നിർജ്ജീവമാക്കും.

ഇൻഷുറൻസ്

ഇൻഷുറൻസ് കമ്പനികൾ 2024 ജനുവരി 1 മുതൽ പോളിസിയുടെ അടിസ്ഥാന സവിശേഷതകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉപഭോക്താക്കൾക്ക് പ്രാദേശിക ഭാഷയിലും  നൽകണം

സിം കാർഡുകൾക്കായുള്ള പുതിയ KYC നിയമങ്ങൾ

ജനുവരി 1 മുതൽ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) സിം കാർഡുകൾക്കായി പേപ്പർ അധിഷ്‌ഠിത കെവൈസി ഉപയോഗിക്കുന്നത് നിർത്തുന്നു. eSIM സജീവമാക്കുന്നതിന് ആധാറോ മറ്റ് അംഗീകൃത രേഖകളോ ഉപയോഗിച്ച് പേപ്പർരഹിത KYC പരിശോധന ആവശ്യമാണ്.

ആദായ നികുതി

ആദായ നികുതി സ്ലാബിൽ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള മാറ്റം വന്നത് 2024ൽ നടപ്പാക്കും. ഇതനുസരിച്ച് അടിസ്ഥാന ഇളവ് പരിധി 3 ലക്ഷം രൂപയായി ഉയർത്തി. ഒപ്പം 7 ലക്ഷം രൂപ വരെ നികുതി വിധേയമായ വരുമാനമുള്ളയാൾക്ക് ഐടിആർ ഫയലിങ് വേളയിൽ നികുതി ബാധ്യത ഉണ്ടാകില്ല.  

ആധാർ സൗജന്യ അപ്ഡേറ്റ്

ആധാർ ഉടമകൾക്ക് അവരുടെ പേര്, വിലാസം, മറ്റേതെങ്കിലും വിശദാംശങ്ങൾ സൗജന്യമായി മാറ്റാനോ അപ്‌ഡേറ്റ് ചെയ്യാനോ ഉള്ള സൗകര്യം മാർച്ച് 14 വരെ ഉണ്ടാകും. myAadhaar പോർട്ടലിൽ സേവനം ലഭ്യമാണ്.

നോമിനേഷൻ

  ഡീമാറ്റ് അക്കൗണ്ട് ഉള്ളവർ 2024  ജൂൺ 30 ന് മുൻപായി നോമിനിയെ വെക്കണം. നിക്ഷേപകർ നോമിനിയെ നാമനിർദേശം ചെയ്തില്ലെങ്കിൽ ഡീമാറ്റ് അക്കൗണ്ടുകൾ മരവിപ്പിക്കും. +