2023ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയ്‌ക്കായി വകയിരുത്തിയത് കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തുകയാണ്
അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ വന്‍തുക ചെലവിട്ടത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലക്ഷ്യമാക്കുന്ന വികസനത്തിന് കരുത്താണ്.
പക്ഷേ താഴെ തട്ടിലുള്ള ജനങ്ങളുടെ ക്ഷേമപദ്ധതികള്‍ക്കുള്ള തുക വെട്ടിക്കുറച്ചാകരുത് വികസന അജണ്ട. രണ്ടിനുമിടയില്‍ ബാലന്‍സിങ് ആവശ്യമാണ്.
2023ലെ ബജറ്റില്‍ 60,000 കോടി രൂപയാണ് ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയ്‌ക്കായി വകയിരുത്തിയത്. മുന്‍വര്‍ഷം ഇത് 73,000 കോടി രൂപയായിരുന്നു.
പ്രതിരോധത്തിനും മറ്റുമുള്ള വകയിരുത്തല്‍ വര്‍ധിപ്പിച്ചപ്പോഴാണ് രാജ്യത്തെ സുപ്രധാനമായ ക്ഷേമപദ്ധതിയ്‌ക്കുള്ള തുക വെട്ടിക്കുറച്ചത്.
ഗ്രാമീണരെയും കര്‍ഷകരെയും അവഗണിച്ചുകൊണ്ടുള്ള ഏതൊരു വികസന അജണ്ടയും ഇന്ത്യയിൽ അപൂര്‍ണമായിരിക്കും.
ഇന്ത്യയുടെ ജിഡിപിയുടെ13 ശതമാനം കൃഷിയും അനുബന്ധ മേഖലകളുമാണ് സംഭാവന ചെയ്യുന്നത്. കൂടുതല്‍ തൊഴിലവസരം നല്‍കുന്നത് കൃഷിയും അനുബന്ധ ബിസിനസുകളുമാണ്.
ജനസംഖ്യയുടെ 50 ശതമാനവും തൊഴിലിനായി ആശ്രയിക്കുന്നത് കാര്‍ഷിക – കൃഷി അടിസ്ഥാന മേഖലകളെയോ ആണ്.
അതുകൊണ്ടു ക്ഷേമപദ്ധതികളുമായി ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്‌ക്ക് താങ്ങ് നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.