മിനിമം ഡ്യൂവിന്റെ അടച്ചാലുള്ള ഗുണങ്ങൾ
സിബിൽ സ്കോർ മോശമാവുന്ന സാഹചര്യം ഒഴിവാക്കാം
തുക കുറച്ചെങ്കിലും അടച്ചുവെന്നു പരിഗണിച്ച് ലേറ്റ് പേയ്മെന്റ് ഫീ ഈടാക്കില്ല
ബിൽ അടയ്ക്കുന്നതിനു തുക അത്യാവശ്യ സന്ദർഭങ്ങളിൽ മറ്റാവശ്യങ്ങൾക്ക് ചെലവിടാം
മിനിമം ഡ്യൂ മാത്രം അടയ്ക്കുന്നതുകൊണ്ടുള്ള ദോഷങ്ങൾ
പലിശഭാരം പലമടങ്ങാവും: മിനിമം ഡ്യൂ മാത്രം അടയ്ക്കുകയാണെങ്കിൽ തുടർന്നുള്ള പർച്ചേയ്സുകൾക്ക് ഈ പലിശരഹിത കാലയളവ് ലഭിക്കില്ല.
പർച്ചേയ്സ് നടത്തുന്ന ദിവസം മുതൽ പലിശ ഈടാക്കും
തുടർച്ചയായി മിനിമം ഡ്യൂ തുക മാത്രം അടച്ചാൽ സിബിൽ സ്കോറിനെ പ്രതികൂലമായി ബാധിക്കും.
ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിലുള്ള മുഴുവൻതുക തന്നെ അടയ്ക്കാൻ ശ്രദ്ധിക്കുക.
അത്യാവശ്യത്തിന് വല്ലപ്പോഴും ഉപയോഗിക്കുന്നതിൽ തെറ്റില്ലെങ്കിലും മിനിമം തുക മാത്രം അടച്ചുപോവാമെന്ന പ്രലോഭനം തടഞ്ഞില്ലെങ്കിൽ കടക്കെണിയിലാവാനുള്ള സാധ്യത വളരെ കൂടുതലാണ്.