സ്വര്‍ണം ആപത്ഘട്ടത്തിൽ സാമ്പത്തികമായി സഹായിക്കാന്‍ കഴിയുന്ന നിക്ഷേപമാണ്. പണത്തിന് അത്യാവശ്യം വന്നാല്‍ സ്വര്‍ണപ്പണയ വായ്പ എടുക്കാം. പണയം വയ്ക്കുന്നവര്‍ ഈ കാര്യങ്ങള്‍ അറിയണം.
വീട് വാങ്ങുന്നത് പോലുള്ള വലിയ ചെലവുകള്‍ക്ക് സ്വര്‍ണ വായ്പ എടുക്കരുത്. താത്കാലിക ആവശ്യങ്ങള്‍ക്ക് മികച്ച ഓപ്ഷനാണ് സ്വര്‍ണ വായ്പ
സ്വര്‍ണത്തിന്റെ മൂല്യം നേക്കിയാണ് ധനകാര്യ സ്ഥാപനം വായ്പ നല്‍കുക. സ്വര്‍ണത്തിലെ കല്ലുകൾ പരിഗണിക്കില്ല. പഴയ ആഭരണത്തിന് തുക കുറയും. പുതിയ ആഭരണങ്ങള്‍ക്ക് മൂല്യം കൂടും
മുഴുവന്‍ തുക സ്വര്‍ണപ്പണയത്തിന് ലഭിക്കില്ല.സാധാരണയായി വിലയുടെ 60 മുതല്‍ 90 ശതമാനം വരെയാണ് വായ്പ നല്‍കാറ്
പ്രോപ്പര്‍ട്ടി ലോണ്‍, ഹോം ലോണ്‍ തുടങ്ങിയവയേക്കാള്‍ അധിക നിരക്കാണ് സ്വര്‍ണപ്പണയത്തിന്. ധനകാര്യ സ്ഥാപനങ്ങൾ 9 ശതമാനം മുതല്‍ 18 ശതമാനം വരെ പലിശ ഈടാക്കുന്നുണ്ട്
ആപ്പ് വഴിയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ വായ്പ തിരിച്ചടക്കാം. തിരിച്ചടവ് മുടങ്ങിയാല്‍ പലിശ വര്‍ധിച്ചേക്കാം. കൃത്യമായ തിരിച്ചടവ് ഉപഭോക്താവ് നടത്തേണ്ടതുണ്ട്
സ്വര്‍ണ വില കൂടിയ സമയത്ത് വായ്പ എടുത്തെങ്കില്‍ വില വലിയ തോതില്‍ കുറഞ്ഞാല്‍ മുതലിലേക്ക് പണം അടയ്ക്കാന്‍ വായ്പാ ദാതാവിന് ആവശ്യപ്പെടാം
വില കുറയാന്‍ സാധ്യതയുണ്ടെന്ന് തോന്നുകയാണെങ്കില്‍ അധിക പണം കാണേണ്ടതുണ്ട്