2000 രൂപാ നോട്ട്: 98% തിരിച്ചെത്തി, കാണാമറയത്ത് 7,261 കോടി

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list 2rn45cu72dpgjfu8d468lhongr

കഴിഞ്ഞവർഷം മെയിൽ റിസർവ് ബാങ്ക് വിപണിയിൽ നിന്ന് പിൻവലിച്ച 2000 രൂപ നോട്ടുകളില്‍ 97.96 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തി.

Image Credit: Canva

ഇനിയും 7,261 കോടി രൂപയുടെ നോട്ടുകൾ തിരിച്ചെത്താനുണ്ടെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

Image Credit: Canva

Canva

2023 മെയ് 19നാണ് റിസർവ് ബാങ്ക് 2000ന്റെ കറൻസി നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്.

Canva

3.56 ലക്ഷം കോടി രൂപയുടെ 2000 രൂപാ നോട്ടുകളാണ് അന്നുവരെ പ്രചാരത്തിലുണ്ടായിരുന്നത്

പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും മറ്റും കൈവശമുള്ള 2000 രൂപ കറൻസികൾ ബാങ്കുകളിൽ തിരിച്ചേൽപ്പിക്കാൻ കഴിഞ്ഞവർഷം ഒക്ടോബർ 7വരെ സമയം റിസർവ് ബാങ്ക് അനുവദിച്ചിരുന്നു.

Image Credit: Canva

നിലവിൽ, റിസർവ് ബാങ്കിന്റെ തിരുവനന്തപുരം ഉൾപ്പെടെ തിരഞ്ഞെടുത്ത 19 ഓഫീസുകളിൽ മാത്രമാണ് 2000 രൂപാ നോട്ടുകൾ മാറ്റിയെടുക്കാനാകുക.

Image Credit: Canva

തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിലും ഈ സൗകര്യമുണ്ട്. കേന്ദ്രസർക്കാർ 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയതിന് പിന്നാലെ 2016 മെയിലാണ് 2000 രൂപയുടെ കറൻസികൾ റിസർവ് ബാങ്ക് പുറത്തിറക്കിയത്

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article