ജീവിതത്തിലെ കഠിന പ്രയത്നത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒരുവന്റെ വീട്.
കുടുംബത്തിന്റെ മൊത്തം ജീവിത സമ്പാദ്യവും സംരക്ഷിക്കുന്നതിന് വീടിന് ഇന്‍ഷുറന്‍സ് എടുക്കണം
കേവലം സംരക്ഷണം എന്നതിലുപരി വര്‍ഷങ്ങളോളമുള്ള പരിശ്രമത്തിലൂടെ സമ്പാദിച്ച ആസ്തികള്‍ സുരക്ഷിതമാക്കുന്നതിനുള്ള നിര്‍ണായക നിക്ഷേപം കൂടിയാണ് ഹോം ഇന്‍ഷുറന്‍സ്.
ബംഗ്ലാവോ അപ്പാര്‍ട്ട്‌മെന്റോ ഏതുമാകട്ടെ, നിങ്ങള്‍ക്ക് ഹോം ഇന്‍ഷൂറന്‍സ് എടുക്കാം. ഉടമയായാലും വാടകക്കാരനായാലും താമസയോഗ്യമായ ഏത് സ്വത്തിനും ഇന്‍ഷുറന്‍സ് ലഭിക്കും.
ഉടമസ്ഥന് ഇന്‍ഷുറന്‍സ് ചെയ്ത വീട് വാടകയ്ക്ക് നല്‍കാനും സാധിക്കും, എന്നാല്‍ വീട് വില്‍ക്കുന്നതോടെ ആ ഇന്‍ഷുറന്‍സ് പോളിസി സ്വമേധയാ അവസാനിക്കും.
എന്നാല്‍ വീട് വാണിജ്യ പ്രവര്‍ത്തനത്തിന് കൂടി ഉപയോഗിക്കുന്നുവെങ്കില്‍ പ്രത്യേക ഇന്‍ഷുറന്‍സ് പോളിസി വേണം.
പ്രകൃതിദുരന്ത സാധ്യതയുള്ള പ്രദേശത്താണ് താമസിക്കുന്നതെങ്കില്‍, നിങ്ങളുടെ വീട് അഭിമുഖീകരിക്കാനിടയുള്ള അപകടസാധ്യതകള്‍ വിലയിരുത്തി, അപ്രധാനമായ ഘടകങ്ങള്‍ ഒഴിവാക്കി പ്രീമിയം കുറയ്ക്കുക.
അതീവപ്രധാനമായവയ്ക്ക് പുറമെ മോഷണം, കവര്‍ച്ച എന്നിവയ്ക്കുമുള്ള കവറേജും ഇന്‍ഷുറന്‍സ് പോളിസിയിലുണ്ടാകും.
പോളിസിയില്‍ വ്യക്തിഗത അപകടം, ആഭരണം – ഇലക്ട്രോണിക്‌സ് തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളുടെ സംരക്ഷണം എന്നിവയും അധികമായി ഉള്‍പ്പെടുത്താനാവും.
സുരക്ഷാ സംവിധാനങ്ങളായ ഫയര്‍ അലാറങ്ങള്‍, സ്പ്രിങ്ക്‌ളര്‍ എന്നിവ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇന്‍ഷുറന്‍സില്‍ ഡിസ്‌കൗണ്ട് ലഭിക്കും. ഒരു വര്‍ഷം ക്ലെയിം ഇല്ലാതിരുന്നാല്‍ പ്രീമിയത്തില്‍ കുറവ് ലഭിക്കും.
വീടിന്റെ ഘടനയ്ക്ക് മാറ്റം വരുത്തിയാല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കുക.