പത്തു വയസ് വരെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ രക്ഷാകർത്താക്കൾ ആണ് കൈകാര്യം ചെയ്യേണ്ടത്. ഈ അക്കൗണ്ടില്‍ കുട്ടിയുടെ അമ്മക്ക് രക്ഷാകർത്താവാകാം.
Image Credit: Canva
സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ, കാലാവധി നിക്ഷേപങ്ങൾ എന്നിവ ഈ രീതിയിൽ കുട്ടികളുടെ പേരിൽ തുടങ്ങാം.
Image Credit: Canva
പത്തു വയസിന് മുകളിലുള്ള കുട്ടികൾക്ക് സ്വന്തം രീതിയിൽ അക്കൗണ്ടുകൾ തുടങ്ങാനും ഇടപാടുകൾ നടത്തുവാനും കഴിയും.
Image Credit: Canva
എ ടി എം കാർഡ്, നെറ്റ് ബാങ്കിങ്, ഡിജിറ്റൽ ബാങ്കിങ് തുടങ്ങിയവ കുട്ടികൾക്ക് ഉപയോഗിക്കാം. ചെക്ക് ബുക്ക് വേണമെങ്കിൽ ലഭിക്കും.
Image Credit: Canva
കുട്ടികളുടെ അക്കൗണ്ടുകളിലും ബാങ്കുകൾ പാലിച്ചു പോരുന്ന കെ വൈ സി (KYC) നിബന്ധനകൾ ബാധകമാണ്
Image Credit: Canva
കുട്ടികൾക്ക് പ്രായപൂർത്തിയാകുമ്പോൾ അവരുടെ അപ്പോഴത്തെ തിരിച്ചറിയൽ രേഖകളും ഒപ്പും മറ്റും ബാങ്കിന്റെ രേഖകളിൽ പുതുക്കി രേഖപ്പെടുത്തണം.
Image Credit: Canva
രക്ഷാകർത്താക്കളാണ് കുട്ടിക്ക് വേണ്ടി ഇടപാടു നടത്തിയിരുന്നതെങ്കിൽ പ്രായപൂർത്തിയാകുന്ന ദിവസം അക്കൗണ്ടിലെ തുക സമ്മതിച്ച് (balance confirmation) കുട്ടി ഒപ്പിട്ട് നൽകണം.
Image Credit: Canva
കുട്ടികളുടെ അക്കൗണ്ടുകളിൽ വായ്പ (ഓവർഡ്രാഫ്ട്) നൽകാൻ പാടില്ല.
Image Credit: Canva
കുട്ടികൾ കടത്തിന് ബാധ്യസ്ഥരല്ല. കടം കൊടുത്താൽ അത് തിരിച്ചു പിടിക്കുവാൻ കുട്ടികളുടെ പേരിൽ കേസ് കൊടുക്കുവാനോ നിയമനടപടികൾ സ്വീകരിക്കുവാനോ കഴിയില്ല
Image Credit: Canva
കുട്ടികളുടെ പേരിൽ തുടങ്ങുന്ന കാലാവധി നിക്ഷേപങ്ങൾ കാലാവധിക്ക് മുമ്പ് തിരിച്ചെടുക്കുവാൻ കഴിയില്ല. വായ്പയും ലഭിക്കില്ല.