ഡിജിറ്റല്‍ ഇടപാടുകള്‍ക്കൊപ്പം തട്ടിപ്പുകാരും വളരുന്നു. എങ്ങനെ തടയും?

6f87i6nmgm2g1c2j55tsc9m434-list 6aamp7o007ji7ih98g3pmp7f2r-list 5dajqhcgdl1cb2pm40m0mfpddn

ഡിജിറ്റല്‍ പേയ്മെന്‍റും ഓണ്‍ലൈന്‍ ബാങ്കിങും തല്‍ക്ഷണ വായ്പാ അനുമതിയുമെല്ലാം വിപുലമാകുന്നതോടെ തട്ടിപ്പുകാരും സജീവം.

Image Credit: Canva

വ്യക്തിഗത ഡാറ്റ ദുരുപയോഗം ചെയ്യാനും പണം തട്ടിക്കാനുമുള്ള പുതിയ രീതികളുമായി അവർ ഇറങ്ങുന്നു. അവയേതെന്ന് പരിശോധിക്കാം.

Image Credit: Canva

മോഷ്ടിച്ച വ്യക്തിഗത വിവരങ്ങള്‍ പ്രയോജനപ്പെടുത്തി തട്ടിപ്പുകാര്‍ അനധികൃത വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും നേടിയെടുക്കും.

Image Credit: Canva

ഇമെയില്‍ തട്ടിപ്പുകളിലൂടെയും വ്യാജ വെബ്സൈറ്റുകളിലൂടെയും ഡാറ്റാ ചോര്‍ത്തലിലൂടെയും സാമ്പത്തിക വിവരങ്ങള്‍ മോഷ്ടിക്കുന്നതാണ് മറ്റൊരു രീതി.

Image Credit: Canva

യഥാര്‍ത്ഥ വിവരങ്ങളും തട്ടിപ്പായി ഉണ്ടാക്കുന്ന വിവരങ്ങളും ഒരുമിച്ചു ചേര്‍ത്ത് വ്യാജ ഐഡന്‍റിറ്റികള്‍ തയാറാക്കുന്നതാണ് സ്കാമര്‍മാരുടെ മറ്റൊരു രീതി.

Image Credit: Canva

ബാങ്ക് അക്കൗണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഡിജിറ്റല്‍ വോലെറ്റുകള്‍ തുടങ്ങിയവയുടെ നിയന്ത്രണം കരസ്ഥമാക്കി അനധികൃത ഇടപാടുകള്‍ നടത്തും.

Image Credit: Canva

ഇത്തരം സംഭവങ്ങള്‍ നേരത്തെ കണ്ടുപിടിക്കുന്നത് പ്രധാനമാണ്.

Image Credit: Canva

സ്ഥിരമായി സിബില്‍ റിപ്പോര്‍ട്ട് പരിശോധിക്കുന്നതിലൂടെ എന്തെങ്കിലും പിഴവുകള്‍ ഉണ്ടെങ്കില്‍ നേരത്തെ കണ്ടെത്താം

Image Credit: Canva

തട്ടിപ്പ് നേരിടേണ്ടി വരുന്നതിന് മുന്നേ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനിത് സഹായിക്കും

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article