മലയാളി ശ്രേയസ്സിൽ ഇന്ത്യയ്ക്ക് ജയം, പരമ്പര!

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽ 7 വിക്കറ്റിന്റെ ഉജ്വല വിജയം നേടിയ ഇന്ത്യ 3 മത്സരങ്ങൾ അടങ്ങിയ പരമ്പര സ്വന്തമാക്കി (2–0)

3hr935jojnoptpa1fcs0grfgnn https-www-manoramaonline-com-web-stories-sports-2022 https-www-manoramaonline-com-web-stories-sports bsql75fvfbqh7jkm643k9l9u0 web-stories

44 പന്തിൽ 74 റൺസ് നേടി പുറത്താകാതെ നിന്ന പാതി മലയാളി ശ്രേയസ് അയ്യരുടെ പ്രകടനമായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂൺ.

ശ്രേയസും സഞ്ജുവും ചേർന്നു മൂന്നാം വിക്കറ്റിൽ 47 പന്തിൽ നേടിയ 84 റൺസ് ഇന്ത്യൻ വിജയത്തിൽ നിർണായകമായി.

സഞ്ജുവിന്റെ തുടക്കം മന്ദഗതിയിലായിരുന്നു. ക്ഷമാപൂർ‌വം നിലയുറപ്പിച്ച സഞ്ജു പിന്നീടാണ് ടോപ് ഗീയറിലായത്. ലഹിരു കുമാരയെറിഞ്ഞ 13–ാം ഓവറിൽ 3 സിക്സും ഒരു ഫോറും നേടിയ സഞ്ജു അതേ ഓവറിലെ അവസാന പന്തിൽ ബിനുര ഫെർണാണ്ടോയുടെ ഉജ്വല ക്യാച്ചിൽ പുറത്തായി.

18 പന്തുകൾ മാത്രം നേരിട്ട ജഡേജ തുടർബൗണ്ടറികളിലൂടെ ഇന്ത്യൻ വിജയം വേഗത്തിലാക്കി. ജഡേജ–ശ്രേയസ് സഖ്യം നാലാം വിക്കറ്റിൽ 26 പന്തിൽ 58 റൺസ് നേടി.

നേരത്തേ, 53 പന്തിൽ 75 റൺസ് നേടിയ പാത്തും നിസ്സങ്കയുടെ മികവിലാണ് ശ്രീലങ്ക മികച്ച സ്കോർ നേടിയത്.